പാന്‍മസാല ഉത്പന്നങ്ങളുമായി കണ്ണൂര്‍ സ്വദേശി കാസര്‍കോട്ട് പിടിയില്‍

LATEST UPDATES

6/recent/ticker-posts

പാന്‍മസാല ഉത്പന്നങ്ങളുമായി കണ്ണൂര്‍ സ്വദേശി കാസര്‍കോട്ട് പിടിയില്‍


കാസര്‍കോട്: മംഗളൂരുവില്‍ നിന്ന് കണ്ണൂരിലേക്ക് ട്രെയിനില്‍ കടത്തിക്കൊണ്ടുപോകുകയായിരുന്ന പാന്‍മസാല ഉത്പന്നങ്ങളുമായി കണ്ണൂര്‍ സ്വദേശി കാസര്‍കോട്ട് റെയില്‍വെ പൊലീസിന്റെ പിടിയിലായി. കണ്ണൂര്‍ സ്വദേശിയായ ഹസന്‍കുഞ്ഞി(55)യെയാണ് കാസര്‍കോട് റെയില്‍വെ പൊലീസ് അറസറ്റ് ചെയ്തത്. വ്യാഴാഴ്ച ഉച്ചക്ക് 2.20 മണിയോടെ കാസര്‍കോട്ടെത്തിയ മംഗളൂരുചെന്നൈ എക്‌സ്പ്രസില്‍ റെയില്‍വെ പൊലീസ് പരിശോധന നടത്തിയപ്പോള്‍ എസ്10 കോച്ചില്‍ നിന്ന് പാന്‍മസാല ഉത്പന്നങ്ങള്‍ കണ്ടെത്തുകയായിരുന്നു. 5.5 കിലോ നിരോധിത പുകയില ഉത്പന്നങ്ങളാണ് പിടികൂടിയത്. രണ്ട് ബാഗുകളിലാക്കി സീറ്റിനടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പുകയില ഉത്പന്നങ്ങള്‍. ട്രെയിന്‍മാര്‍ഗം പാന്‍മസാല ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കളുടെ കടത്ത് സജീവമായതോടെ നടപടി ശക്തമാക്കിയതായി റെയില്‍വെ പൊലീസ് പറഞ്ഞു. റെയില്‍വെ എസ്.ഐ രാമചന്ദ്രന്റെ നേതൃത്വത്തിലാണ് ട്രെയിനില്‍ നിന്ന് പാന്‍മസാല ഉത്പന്നങ്ങള്‍ പിടികൂടിയത്.  

Post a Comment

0 Comments