തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചറെ അഭിനന്ദിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേരളത്തിലെ മാത്രമല്ല, രാജ്യത്തെ തന്നെ മികച്ച മന്ത്രിയാണ് കെ.കെ ശൈലജ ടീച്ചറെന്നും അഭിമാനമാണ് മന്ത്രിയെന്നും ഗവര്‍ണര്‍ പറഞ്ഞു.
രാജ്യത്ത് സ്ത്രീകള്‍ വലിയ തോതില്‍ പോഷകാഹാര കുറവ് നേരിടുന്നുണ്ട്. എന്നാല്‍ അവര്‍ ദുര്‍ബലരായ ജനവിഭാഗമല്ല. അത്തരത്തിലുള്ള ചിന്തകള്‍ ഓരോ കാലഘട്ടത്തിലും സ്ത്രീകള്‍ തിരുത്തിയിട്ടുണ്ടെന്ന് പറയവേയാണ് ആരോഗ്യമന്ത്രി കെ.കെ ശൈലജ രാജ്യത്തെ തന്നെ മികച്ച മാതൃകയാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞത്.
”ഈ പരിപാടിയിലെ സ്ത്രീ പങ്കാളിത്തം എന്നെ അത്ഭുതപ്പെടുത്തി. എങ്ങനെ ഉണ്ടാകാതിരിക്കും, കേരളത്തിലെ മാത്രമല്ല രാജ്യത്തെ തന്നെ മികച്ച മന്ത്രിയായ കെ.കെ ശൈലജയല്ലേ നിങ്ങളുടെ പ്രചോദനം. നമ്മുടെ അഭിമാനമാണ് മന്ത്രി.”
സംസ്ഥാന ആരോഗ്യവകുപ്പ് സംഘടിപ്പിച്ച കേരള പോഷകാഹാര സമ്മേളനം 2020 എന്ന ചടങ്ങിന്റെ ഉദ്ഘാടനത്തിനിടെയായിരുന്നു ഗവര്‍ണറുടെ പ്രശംസ. സ്ത്രീകള്‍, ഗര്‍ഭിണികള്‍, കുട്ടികള്‍ എന്നിവര്‍ക്കുള്‍പ്പെടെ പോഷകാഹാരം ഉറപ്പാക്കുക ലക്ഷ്യമാക്കിയുള്ള പരിപാടി മികച്ചതാണെന്നും ഗവര്‍ണര്‍ കൂട്ടിചേര്‍ത്തു.
0 Comments