55 ലക്ഷം രൂപയുടെ സ്വര്‍ണ്ണവുമായി കാസര്‍കോട്- നാദാപുരം സ്വദേശികള്‍ കണ്ണൂര്‍ വിമാനതാവളത്തില്‍ പിടിയില്‍
Thursday, February 27, 2020
കണ്ണൂര്‍: 55 ലക്ഷം രൂപയുടെ അനധികൃത സ്വര്‍ണ്ണവുമായി കാസര്‍കോട്- നാദാപുരം സ്വദേശികള്‍ കണ്ണൂര്‍ വിമാനതാവളത്തില്‍ പിടിയിലായി. കാസര്‍കോട് സ്വദേശി ഷെരീഫ് അബ്ദുല്ല, നാദാപുരം സ്വദേശി അബ്ദുറഹ്മാന്‍ എന്നിവരാണ് കസ്റ്റംസിന്റെ പിടിയിലായത്. ദുബായില്‍ നിന്ന് വന്ന ഗോ എയര്‍ വിമാനത്തിലാണ് ഷെരീഫ് അബ്ദുല്ല സ്വര്‍ണ്ണവുമായി എത്തിയത്. ദോഹയില്‍ നിന്നു വന്ന ഇന്‍ഡിഗോ വിമാനത്തിലെ യാത്രക്കാരനായിരുന്നു അബ്ദുറഹ്മാന്‍.
0 Comments