കാസർകോട്: ബംഗാൾ ഉൾക്കടലിലെ തീവ്ര ന്യൂനമർദത്തിന്റെ സ്വാധീനഫലമായി ഇന്ന് വൈകീട്ട് മുതൽ നാളെ വരെ വടക്കൻ കേരളത്തിൽ കാറ്റും മഴയും ശക്തമാകാൻ സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. ശക്തമായ മഴ മുൻനിർത്തി ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ദേശീയ പാത നിർമ്മാണം നടക്കുന്ന മേഖലയിൽ മണ്ണിടിച്ചിൽ ഭീഷണിയുള്ളതിനാൽ മണ്ണെടുപ്പ് നിർത്തി വെക്കണമെന്നും ജില്ലാകളക്ടർ ശ്രീധന്യ സുരേഷ് അറിയിച്ചു. മലയോര റോഡുകളിലൂടെയുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണം. മണ്ണിടിച്ചിൽ അപകട സാധ്യതയുള്ള റോഡുകളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. അനിവാര്യമായ സാഹചര്യങ്ങളിൽ ക്യാമ്പുകളിലേക്ക് മാറാൻ തയ്യാറാകണമെന്നും കളക്‌ടർ പറഞ്ഞു.
Home
»
Kasaragod
» കാസർകോട് ജില്ലയിൽ ശക്തമായ മഴയ്ക്ക് സാധ്യത, ദേശീയ പാതയിലെ നിർമ്മാണ മേഖലയിൽ മണ്ണെടുപ്പ് പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിവെക്കണമെന്ന് ജില്ലാ കളക്‌ടർ
Next
This is the most recent post.
വളരെ പഴയ പോസ്റ്റ്
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ