മഡിയൻ സത്യകഴകം കണ്ണച്ചൻ വീട് പുനർനിർമ്മിച്ച ശ്മശാന സമർപ്പണ ചടങ്ങ് നടന്നു

മഡിയൻ സത്യകഴകം കണ്ണച്ചൻ വീട് പുനർനിർമ്മിച്ച ശ്മശാന സമർപ്പണ ചടങ്ങ് നടന്നു



കാഞ്ഞങ്ങാട്: യാദവ സമുദായ അംഗങ്ങൾ ഉൾപ്പെടുന്ന മടിയൻ സത്യകഴകം കണ്ണച്ചൻ വീട് പുനർനിർമ്മിച്ച സമുദായ ശ്മശാനം അംഗങ്ങൾക്കായി സമർപ്പിച്ചു. ആധുനിക സംവിധാനങ്ങളുടെ ഒരേസമയം ഇരു മൃതദേഹങ്ങൾ ദഹിപ്പിക്കാനുള്ള സൗകര്യത്തോടെ യാണ് ശ്മശാനം പുനർ നിർമ്മിച്ചിരിക്കുന്നത്. നാട്ടിൽ നിന്നും പ്രവാസികളായ അംഗങ്ങളിൽ നിന്നും സ്വരൂപിച്ച 10 ലക്ഷത്തിലധികം രൂപയാണ് ഇതിന് ചിലവായത്. കഴകം സെക്രട്ടറി പി. കുഞ്ഞമ്പുവിന്റെ
അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വയലപ്രം നാരായണൻ സമർപ്പണ ചടങ്ങ് നടത്തി. നിർമ്മാണ കമ്മിറ്റി ചെയർമാൻ സി. വി. തമ്പാൻ,  വൈസ് ചെയർമാൻ എ. വി. ബാലൻ,  കെ. രവീന്ദ്രൻ,  പി. വി. കേളു,  ടി. വി. ബാലകൃഷ്ണൻ,  പി. ബാബു, സി. വി. കൃഷ്ണൻ, ലക്ഷ്മി തമ്പാൻ എന്നിവർ സംസാരിച്ചു.

Post a Comment

0 Comments