'ഓർമ്മകൾ പെയ്യും തീരം' എന്ന തലക്കെട്ടിൽ വെള്ളിക്കോത്ത് തക്ഷശില കോളേജ് 2002-03 എസ്‌എസ്‌എൽസി ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികൾ നടത്തിയ സംഗമം തക്ഷശില പാരലൽ കോളേജ് പ്രിൻസിപ്പൽ ടി മാധവൻ മാഷിനെ ആദരിച്ചു.
നിലവിൽ അജാനൂർ പഞ്ചായത്തിലെ കാട്ടുകുളങ്ങര വാർഡിലെ മെമ്പറും കൂടിയാണ് ഒരുപാട് വിദ്യാർത്ഥികൾക്ക് അറിവ് പകർന്ന പാരലൽ കോളേജിന്റെ പ്രിൻസിപ്പൽ കൂടിയായാണ് ടി മാധവൻ മാഷ്.
സിന്ധു മഡിയൻ, ശബാബ് അതിഞ്ഞാൽ എന്നീ പൂർവ്വ വിദ്യാർത്ഥി കൾ ചേർന്ന് മാധവൻ മാഷിനെ സ്‌നേഹോപഹാരവും ഷാളും നൽകി ആദരിച്ചു. ചടങ്ങിൽ കാർത്ത്യായനി ടീച്ചർ, വിജയൻ മാഷ്,വിദ്യാധരൻ മാഷ്,കുഞ്ഞിരാമൻ മാഷ് തുടങ്ങിയ അധ്യാപരും സംബന്ധിച്ചു.
സംഗമത്തോട് അനുബന്ധിച്ച് പൂർവ്വ വിദ്യാർത്ഥികളും കുടുംബങ്ങളും അവരുടെ കുട്ടികളും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
0 Comments