ആസ്‌പയർ സിറ്റി സെവൻസ്; കിരീടം വാനിലുയർത്തി അവ്വുമ്മാസ് ജ്വല്ലറി ഇന്ത്യൻ ആർട്‌സ് എട്ടിക്കുളം

ആസ്‌പയർ സിറ്റി സെവൻസ്; കിരീടം വാനിലുയർത്തി അവ്വുമ്മാസ് ജ്വല്ലറി ഇന്ത്യൻ ആർട്‌സ് എട്ടിക്കുളം



ഐങ്ങോത്തെ സംസ്ഥാന സ്‌കൂൾ കലോത്സവ വേദിയിൽ നടന്ന പ്രഥമ ആസ്‌പയർ സിറ്റി സെവൻസിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് നെക്‌സ്‌ടൽ ഷൂട്ടേഴ്‌സ്‌ പടന്നയെ തകർത്തെറിഞ്ഞ് അവ്വുമ്മാസ് ജ്വല്ലറി ഇന്ത്യൻ ആർട്‌സ് എട്ടിക്കുളം കിരീട ജേതാക്കളായി.

വളർന്ന്‌ വരുന്ന കായിക പ്രതിഭകൾക്ക് പ്രചോദനം ഏകാൻ പടന്നക്കാട് സ്ഥാപിക്കുന്ന ഫുട്‌ബോൾ അക്കാദമി യുടെ ധനശേഖരണാർത്ഥമാണ് ആസ്‌പയർ സിറ്റി ക്ലബ് പടന്നക്കാട്  ഒ എംഎഫ്‌എ അംഗീകൃത  പ്രഥമ ആസ്‌പയർ സിറ്റി സെവൻസ് ഫുട്‌ബോൾ ചാമ്പ്യൻഷിപ്പ്‌ ഫെബ്രുവരി 21 മുതൽ മാർച്ച് 07 വരെ ഐങ്ങോത്തെ സംസ്ഥാന സ്‌കൂൾ കലോത്സവ വേദിയിൽ ഒരുക്കിയത്.

മാംഗ്ലൂർ ടൈക്ക്ഔട്ട് നൽകിയ ചാമ്പ്യൻസ് ട്രോഫിയാണ് പ്രഥമ ആസ്‌പയർ സിറ്റി ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ആർട്‌സിന്റെ ഷോക്കേസിൽ എത്തിയത്. റണ്ണേഴ്സായ നെക്‌സ്‌ടൽ ഷൂട്ടേഴ്‌സ് പടന്നക്ക് ജിഎസ്‌ സ്യൂട്ട്സ്‌ ഒരുക്കിയ റണ്ണേഴ്സ്‌ ട്രോഫിയും കൈമാറി.


ഇന്ത്യൻ സൂപ്പർ ലീഗ്  താരങ്ങളായ  മുഹമ്മദ് റാഫി,കെപി രാഹുൽ, സഹൽ അബ്‌ദുൽ സമദ്, ആസിഫ് കോട്ടയിൽ എന്നീ നാല്‌ പ്രതിഭാധരരായ താരങ്ങളാണ് കലാശ പോരാട്ടത്തിൽ നെക്‌സ്‌ടൽ ഷുട്ടേഴ്‌സ് പടന്നയുടെ ജെഴ്‌സിയണിഞ്ഞ് ഐങ്ങോത്തെ മൈതാനത്ത് ഇറങ്ങിയതെങ്കിലും കപ്പിനും ചുണ്ടിനുമിടയിൽ നെക്‌സ്‌ടൽ ഷൂട്ടേഴ്‌സിന് വിജയകിരീടം നഷ്ടമായി.


കളി തുടങ്ങി ആദ്യ മിനുട്ടുകളിൽ തന്നെ ഒരു പുള്ളിംഗ് ഷൂട്ടിലൂടെ ഗോൾ കണ്ടെത്തിയ ഇന്ത്യൻ ആർട്‌സ് മത്സരത്തിലുടനീളം ആവേശകരമായ പോരാട്ടം തന്നെയാണ് കാഴ്ച വെച്ചത്.


മത്സര സമയത്തിന്റെ അധിക സമയവും പന്ത് കൈകുള്ളിലാക്കി മൈതാനത്ത് നിറഞ്ഞാടിയ ഇന്ത്യൻ ആർട്‌സ് എട്ടിക്കുളം പ്രതിരോധ നിരയിലും മിന്നും പ്രകടനം തന്നെയാണ് മൈതാനത്ത് പുറത്തെടുത്തത്.


ആദ്യ പകുതിയിൽ പെനാൽറ്റി ബോക്സിനകത്ത് വെച്ച് ഇന്ത്യൻ ആർട്‌സിന്റെ താരം നടത്തിയ ഫൗളിനെത്തുടർന്ന് നെക്‌സ്‌ടൽ ഷൂട്ടേഴ്‌സ് പെനാൽട്ടിയിലൂടെ ആദ്യ പകുതിയിൽ തന്നെ സമനില ഗോൾ നേടിയെങ്കിലും രണ്ടാം പകുതിയിൽ തീർത്തും കൂച്ച് വിലങ്ങിട്ട് കെട്ടിയിട്ട രുപത്തിലാണ് നെക്‌സ്‌ടൽ ഷൂട്ടേഴ്‌സിനെ എതിരാളികളായ ഇന്ത്യൻ ആർട്‌സ് മൈതാനത്ത് തകർപ്പൻ പ്രകടനത്തിലൂടെ തളർത്തിയിട്ടത്.


രണ്ടാം പകുതിയുടെ അവസാന മിനുട്ടിൽ ഷൂട്ടേഴ്‌സ് പടന്നയുടെ അതിസമർത്ഥ കാവൽക്കാരൻ സിറാജിനെ കബളിപ്പിച്ച് ഗ്രൗണ്ട് ഷൂട്ടിലുടെയാണ് അവ്വുമ്മാസിന്റെ താരം വിജയ ഗോൾ നേടിയെടുത്തത്.


കലാശപ്പോരാട്ടത്തിൽ പാസ്സുകൾ കൊണ്ടും ലോങ്ങ്‌റേഞ്ച് ഷൂട്ടുകൾ കൊണ്ടും നിറഞ്ഞാടി ഇരുഗോളുകൾക്ക് പിന്നിലും അസിസ്റ്റായി നിലകൊണ്ട അവ്വുമ്മാസിന്റെ ഫസൽ പാച്ചു എന്ന താരമാണ് ഇന്നത്തെ കളിയിലെ കേമൻ.

അടുത്ത വർഷം നടക്കാനിരിക്കുന്ന രണ്ടാമത് ആസ്‌പയർ സിറ്റി സെവൻസ് ചാമ്പ്യൻഷിപ്പിന്റെ ലോഗോ മത്സര ഇടവേളയിൽ ടൂർണമെന്റ് കമ്മിറ്റി പ്രകാശനം ചെയ്‌തു.


എല്ലാ മത്സരദിനങ്ങളിലും കാണികൾക്കിടയിലെ ഒരു ഭാഗ്യവാനെ കണ്ടെത്തി ഇപ്ലാനറ്റ് ഇലക്ട്രോണിക്‌സ്‌ കാഞ്ഞങ്ങാട് സമ്മാനമൊരുക്കിയത് പോലെ കലാശ പോരാട്ടത്തിൽ കാണികൾക്കിടയിലെ രണ്ട് പേർക്കാണ് ഇപ്ലാനറ്റ് സമ്മാനമൊരുക്കിയത്.


കാണികൾക്കിടയിലെ ഫൈനൽ പോരാട്ടത്തിലെ ഭാഗ്യാശാലികൾക്ക് ഡബിൾ ഡോർ ഫ്രിഡ്ജും, വാഷിംഗ് മെഷീനും കൂടെ മൂന്ന് പേർക്ക് ഫിൽഫിൽ റെസ്റ്റോറന്റ് നൽകുന്ന ഡിന്നർമീൽസുമാണ് കലാശപോരാട്ടത്തിൽ സംഘാടകർ ഒരുക്കിയത്


ചാമ്പ്യൻമാർക്ക്‌ മാംഗ്ലൂർ ടൈക്ക്ഔട്ട് നൽകിയ ചാമ്പ്യൻസ് ട്രോഫി ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് എജിസി ബഷീർ എട്ടിക്കുളത്തിന് ടീം അംഗങ്ങൾക്ക് കൈമാറി.

Post a Comment

0 Comments