കൊളവയൽ:
മഹല്ലിലെ മുഴുവൻ വീടുകളിലേക്കും ഉപഹാരമായി നൽകാൻ ഉദ്ദേശിച്ച് SKSSF കൊളവയൽ ശാഖ തയ്യാറാക്കിയ നിസ്കാരവുമായി ബന്ധപ്പെട്ട മുഴുവൻ ദിക്റുകളും, ദുആകളും അടങ്ങിയ ബുക്ക്ലെറ്റിൻറെ പ്രകാശന കർമ്മം കൊളവയൽ ജുമാ മസ്ജിദ് ഖത്വീബ് ഉസ്താദ് ആരിഫ് അഹ്മദ് ഫൈസി, കൊളവയൽ മുസ്ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് ബി മുഹമ്മദ് കുഞ്ഞി ഹാജിക്ക് നൽകിക്കൊണ്ട് നിർവ്വഹിച്ചു. SKSSF കൊളവയൽ ശാഖ പ്രവർത്തന ഫണ്ട് ഉദ്ഘാടനവും പ്രസിഡന്റ് നിർവ്വഹിച്ചു.
ജമാഅത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി അഷ്റഫ് കൊളവയൽ, സെക്രട്ടറിമാരായ സുബൈർ കംടിക്കാടത്ത്, മുസ്തഫ ഇലക്ട്രിക്, നദീം സി ബി, SKSSF കൊളവയൽ ശാഖ പ്രസിഡന്റ് മുഷ്താഖ് അഹ്മദ്, ജനറൽ സെക്രട്ടറി മുഹമ്മദ് യാസീൻ, ട്രഷറർ ഷറഫുദ്ദീൻ, വർക്കിംഗ് സെക്രട്ടറി മഹ്ഷൂഫ്, ഖാലിദ്, അഷ്റഫ് തുടങ്ങിയവരും മറ്റു കമ്മിറ്റി ഭാരവാഹികളും സംബന്ധിച്ചു.
0 Comments