ബുധനാഴ്‌ച, സെപ്റ്റംബർ 23, 2026



കാസര്‍കോട്: 27കാരിയായ യുവതിയുടെ നഗ്ന ഫോട്ടോകളും വീഡിയോകളും പകര്‍ത്തി വാട്സാപ്പിലൂടെ പ്രചരിപ്പിച്ചെന്ന പരാതിയില്‍ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തു. കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന യുവതിയുടെ പരാതിയില്‍ കര്‍ണാടക സ്വദേശിനി സുലൈഖക്കെതിരെയാണ്  പൊലീസ് കേസെടുത്തത്. സെപ്തംബര്‍ ഏഴിനും 20നും ഇടയിലുള്ള ദിവസങ്ങളിലാണ് സുലൈഖ നഗ്‌നദൃശ്യങ്ങള്‍ രഹസ്യമായി പകര്‍ത്തിയത്. 27കാരിയുടെ പ്രസവ പരിചരണം സുലൈഖ ഏറ്റെടുത്തിരുന്നു. പിന്നീട് സ്ത്രീയുടെ മൊബൈല്‍ ഫോണ്‍ യുവതി അവിചാരിതമായി നോക്കിയപ്പോള്‍ തന്റെ നഗ്ന വീഡിയോകളും ഫോട്ടോകളും ചിത്രീകരിച്ചതായി കണ്ടു. സുലൈഖ ഈ ദൃശ്യങ്ങള്‍ തന്റെ ഭര്‍ത്താവിനും മറ്റ് ചിലര്‍ക്കും അയച്ചുകൊടുത്തതായും വ്യക്തമായി. തുടര്‍ന്നാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. കര്‍ണാടക സ്വദേശിനിയും ഭര്‍ത്താവും മറ്റ് ചിലരും ഉള്‍പ്പെടുന്ന സംഘം ഇത്തരത്തില്‍ വീഡിയോ ചിത്രീകരിച്ചത്. ഈ ദൃശ്യം കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടുകയെന്ന ലക്ഷ്യത്തോടെയാകാമെന്നാണ് സംശയിക്കുന്നത്. മറ്റെന്തെങ്കിലും ലക്ഷ്യമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. വീഡിയോ ചിത്രീകരിച്ച ഫോണ്‍ പരാതിക്കാരി പൊലീസിന് കൈമാറിയിട്ടുണ്ട്. കാസര്‍കോട് പൊലീസ് ഇന്‍സ്പെക്ടര്‍ മെല്‍ബിന്‍ ജോസിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്. പരാതിക്കാരിയുടെ മൊഴി, ഫോട്ടോകളും വീഡിയോകളും പ്രചരിപ്പിച്ചതായി പറയുന്ന മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ തെളിവുകള്‍, വാട്സാപ്പ് വഴി ഉള്ളടക്കം പങ്കുവെച്ചതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എന്നിവ അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കും.

Next
This is the most recent post.
വളരെ പഴയ പോസ്റ്റ്

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ