തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനായി ഈ മാസം 16വരെ വോട്ടർ പട്ടികയിൽ പേരു ചേർക്കാം. www.lsgelection.kerala.gov.in എന്ന വെബ്സൈറ്റിലൂടെ പുതുതായി പേരു ചേർക്കാം. കൂടാതെ താമസം മാറിയിട്ടുണ്ടെങ്കിൽ ഒരു വാർഡിൽ നിന്നു മറ്റൊരു വാർഡിലേക്കു പേരു മാറ്റാനും വിലാസത്തിലോ പേരിലോ മാറ്റം വരുത്താനുമുള്ള അവസരം വോട്ടർക്കു ലഭിക്കും.
ഓൺലൈൻ അപേക്ഷ സമർപ്പിച്ച് ഫോട്ടോ അപ്‌ലോഡ് ചെയ്യുകയോ ഫോട്ടോ ലഭ്യമാക്കുകയോ ചെയ്തിട്ടുള്ളവരുടെ കാര്യത്തിൽ തടസവാദമൊന്നും ഇല്ലെങ്കിൽ പേര് ഉൾപ്പെടുത്തുമെന്നും എന്തെങ്കിലും കാരണത്താൽ ഇപ്പോൾ പേരു ചേർക്കാൻ കഴിയാത്തവർക്ക് തദ്ദേശ തെരഞ്ഞെടുപ്പിനു മുമ്പ് വീണ്ടും അവസരം നൽകുമെന്നും കമ്മീഷണർ വി. ഭാസ്കരൻ അറിയിച്ചു.
അപേക്ഷകളുടെ ഹിയറിംഗ് 23-നു മുന്പു പൂർത്തിയാക്കും. ഈ മാസം 25-ന് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കും. കോവിഡ്-19 വ്യാപനം തടയുന്നതിനുള്ള ജാഗ്രതാ നിർദേശത്തിന്‍റെ പശ്ചാത്തലത്തിൽ തദ്ദേശ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയിൽ പേരു ചേർക്കാൻ അപേക്ഷിച്ച അർഹതയുള്ളവരെ നേരിട്ടു ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കി പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് സംസ്ഥാന തെരഞ്ഞടുപ്പു കമ്മീഷണർ വി. ഭാസ്കരൻ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർക്ക് നിർദേശം നൽകി.
0 Comments