പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികളെ ശാരീരികമായി ശിക്ഷിച്ചാൽ കർശന നടപടി

LATEST UPDATES

6/recent/ticker-posts

പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികളെ ശാരീരികമായി ശിക്ഷിച്ചാൽ കർശന നടപടി



തിരുവനന്തപുരം: കുട്ടികളെ ശാരീരിക ശിക്ഷയ്ക്കോ മാനസിക പീഡനത്തിനോ വിധേയരാക്കരുതെന്ന നിയമം ഇനി മുതൽ ഹയർസെക്കന്ററിക്ക് കൂടി ബാധകമാകും . ഇത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കി. ബാലാവകാശ കമ്മീഷൻ നൽകിയ കത്തിനെ തുടർന്നാണ് നടപടി .

2009 ലെ സൗജന്യവും നിർബന്ധിതവുമായ കുട്ടികളുടെ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം 14 വയസ്സുവരെയുള്ള കുട്ടികളെ ശിക്ഷയിൽ നിന്നൊഴിവാക്കണം എന്നാണ് നിയമം . ഈ വ്യവസ്ഥ  ഇനി മുതൽ ഹയർസെക്കന്ററിക്ക് കൂടി ബാധകമായിരിക്കും .

പുതിയ ഉത്തരവ് സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും കർശനമായി പാലിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിർദ്ദേശത്തിൽ പറയുന്നു . വ്യവസ്ഥ ലംഘിക്കുന്നവരെ സർവ്വീസ് ചട്ടപ്രകാരമുള്ള ശിക്ഷാനടപടികൾക്ക് വിധേയരാക്കുമെന്നും ഡയറക്ടർ അറിയിച്ചു.

Post a Comment

0 Comments