റേഷന്‍കടകളുടെ പ്രവര്‍ത്തന സമയത്തില്‍ പുനര്‍ക്രമീകരണം

റേഷന്‍കടകളുടെ പ്രവര്‍ത്തന സമയത്തില്‍ പുനര്‍ക്രമീകരണം


കാസർകോട്  ജില്ലയിലെ റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയത്തില്‍ മെയ് അഞ്ച് മുതല്‍  പുനക്രമീകരണം.  റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം രാവിലെ ഒമ്പത് മണി മുതല്‍ ഒരുമണി  വരെയും,  രണ്ട്  മണി മുതല്‍ അഞ്ച്  മണിവരെയുമാക്കി മാറ്റി.എന്നാല്‍ ഹോട്ട്‌സ്‌പോട്ട് മേഖലകളില്‍  പ്രവര്‍ത്തിക്കുന്ന റേഷന്‍ കടകള്‍  രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ച് വരെ ഇടവേളകളില്ലാതെ തുറന്നു പ്രവര്‍ത്തിക്കുമെന്ന്  ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.