പ്രവാസികൾക്കായി ഒരു തിരിനാളം" പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു

LATEST UPDATES

6/recent/ticker-posts

പ്രവാസികൾക്കായി ഒരു തിരിനാളം" പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു



പള്ളിക്കര: വൻകിട മുതലാളിമാരുടെ കടങ്ങൾ എഴുതിതള്ളുവാൻ വ്യഗ്രത കാണിക്കുന്ന സർക്കാർ, പ്രവാസികളോട് കാണിക്കുന്ന അനീതി അവസാനിപ്പിക്കുവാൻ തയ്യാറാവണമെന്ന് ഡി.സി.സി പ്രസിഡണ്ട് ഹക്കീം കുന്നിൽ ആവശ്യപ്പെട്ടു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അലംഭാവം അവസാനിപ്പിച്ച് പ്രവാസികളെ എത്രയും വേഗം നാട്ടിലേക്ക് തിരികെ എത്തിക്കണമെന്നാവശ്യപ്പെട്ട് പള്ളിക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രവാസികൾക്കായി ഒരു തിരിനാളം പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡണ്ട് എം.പി.എം. ഷാഫി അദ്ധ്യക്ഷത വഹിച്ചു. ഉദുമ ബ്ലോക്ക് കോൺഗ്രസ്സ് ജനറൽ സെക്രട്ടറി സുകുമാരൻ പൂച്ചക്കാട്, ജവഹർ ബാലജനവേദി ജില്ല ചെയർമാൻ രാജേഷ് പള്ളിക്കര, ഗ്രാമപഞ്ചായത്ത് അംഗം മാധവ ബേക്കൽ, ബൂത്ത് പ്രസിഡണ്ട് ഷെഫീഖ് കല്ലിങ്കാൽ എന്നിവർ നേതൃത്വം നൽകി