കാഞ്ഞങ്ങാട്: എം.എസ്.എഫ് കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി യുടെ നേതൃത്വത്തിൽ നടത്തിയ 'എജു-റവലൂഷൻ' സ്റ്റെപ് ബൈ സ്റ്റെപ് ഓറിയന്റെഷൻ പ്രോഗ്രാം സമാപിച്ചു. കാസർകോട് ജില്ലയിലെ പെരിയയിൽ സ്ഥിതിചെയ്യുന്ന കേരള കേന്ദ്ര സർവകലാശാലയുമായി ബന്ധപ്പെട്ടു വിദ്യാർഥികൾക്ക് ബോധവൽക്കരണം നടത്തുക എന്ന ഉദ്ദേശത്തോടുകൂടി തുടക്കം കുറിച്ച ക്യാമ്പയിൻ വിദ്യാർഥികൾക്ക് വളരെയധികം ഉപകാരപ്രദമാകുന്ന രീതിയിൽ വിവിധ ദിവസങ്ങളിലായി വ്യത്യസ്ത വിഷയങ്ങളിലായി പരിപാടി സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീർ ഉദ്ഘാടനം ചെയ്ത പരിപാടി കേരളത്തിലെ തന്നെ വ്യത്യസ്ത വിദ്യാഭ്യാസ മേഖലയിലെ കരിയർ ഗൈഡൻസ് ഫാകൾട്ടി ആയിട്ടുള്ള എം.എ അസ്ലം തൃക്കരിപ്പൂർ,ഡൽഹി യൂണിവേഴ്സിറ്റി വിദ്യാർഥിനിയായ അമീന കെ, സെൻട്രൽ യൂണിവേഴ്‌സിറ്റി വിദ്യാർഥിയായ തസ്ലീം മലപ്പുറം എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു. എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി ആബിദ് ആറങ്ങാടി, എം എസ് എഫ് കാസറഗോഡ് ജില്ലാ ജനറൽ സെക്രട്ടറി ഇർഷാദ് മൊഗ്രാൽ, ജില്ലാ വൈസ് പ്രസിഡണ്ട് മാരായ റംഷീദ് തോയമ്മൽ, സഹദ് അംഗടിമുഗർ, ജില്ലാ സെക്രട്ടറി സലാം ബെളിഞ്ചം, ഹരിത ജില്ലാ ജനറൽ സെക്രട്ടറി ശർമിന മുശ്രിഫ,സെക്രട്ടറി തശ്രീഫ എന്നിവർ സംബന്ധിച്ചു. കാമ്പയിൻ സമാപന സമ്മേളനം സെൻട്രൽ യൂണിവേഴ്സിറ്റി അസിസ്റ്റൻറ് പ്രൊഫസർ ഡോക്ടർ ഇഫ്തികാർ അഹമ്മദ് ഉദ്ഘാടനം ചെയ്തു. തുടർന്ന് വിവിധ ദിനങ്ങളിലെ ക്ലാസുകൾ ആസ്പദമാക്കി വിദ്യാർഥികൾക്കായി ക്വിസ്സ് മത്സരം സംഘടിപ്പിച്ചു. മത്സരം സാദിഖുൽ അമീൻ ബല്ലാ കടപ്പുറം നിയന്ത്രിച്ചു. ഒന്നാം സ്ഥാനം ഹാരിസ് ബല്ലാകടപ്പുറം, രണ്ടാം സ്ഥാനം ആബിദ ആബിദ്,മൂന്നാം സ്ഥാനം നിഹിൽ കമ്മാടം എന്നിവർ കരസ്ഥമാക്കി. വിജയികൾക്ക് കാഷ് പ്രൈസും സമ്മാനമായി നൽകി. എം.എസ്.എഫ് മണ്ഡലം ഭാരവാഹികളായ ജംഷീദ്‌ചിത്താരി, ഹസ്സൻ പടിഞ്ഞാർ, ജബ്ബാർ ചിത്താരി, ആഷിഖ് അടുക്കം, നജീബ് ഹദ്ദാദ് നഗർ, ഹാശിർ മുണ്ടത്തോട് എന്നിവർ നേതൃത്വം നൽകി.
0 Comments