വ്യാഴാഴ്‌ച, മേയ് 14, 2020

കാഞ്ഞങ്ങാട്: കോവിഡ് 19 മൂലം നാട്ടിലും മറുനാട്ടിലും മരണം സംഭവിച്ചവരുടെ ആശ്രിതർക്ക് സാമ്പത്തിക സഹായവും കുടുംബത്തിലൊരാൾക്ക് ജോലിയും നൽകണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന കൗൺസിലംഗവും അജാനൂർ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷനുമായ ബശീർ വെള്ളിക്കോത്ത് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയന് അയച്ച ഇ മെയിൽ സന്ദേശത്തിലാണ് ആവശ്യം ഉന്നയിച്ചത്. കോവിഡ് മൂലം മരണപ്പെട്ട ഏതാണ്ടെല്ലാവരും വിശിഷ്യാ പ്രവാസികളെല്ലാവരും കുടുംബനാഥന്മാരും ഉപജീവനാർത്ഥം പ്രവാസ ജീവിതം തെരഞ്ഞെടുത്തവരുമാണ്. അവരുടെ മരണം കുടുംബങ്ങളെ പട്ടിണിയിലേക്ക് തള്ളി വിടുന്ന സാഹചര്യമാണുള്ളത്. അത് കൊണ്ട് തന്നെ സഹായവും തൊഴിലും അടിയന്തിര പ്രാധാന്യത്തോടെ നൽകണമെന്ന് ഇ മെയിൽ സന്ദേശത്തിൽ ബശീർ ചൂണ്ടിക്കാട്ടി

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ