ബദിയടുക്ക: കേരള ജേർണലിസ്റ്റ് യൂണിയൻ കാസർകോട് ജില്ലയിലെ അംഗങ്ങൾക്കുള്ള ഭക്ഷ്യധാന്യങ്ങൾ അടങ്ങിയ കിറ്റ് ബദിയടുക്ക മേഖലയിൽ ഉള്ള 11 അംഗങ്ങൾക്ക് ഹോസദിഗദ്ദ റിപ്പോർട്ടർ ശ്യാമസരളിക്ക് ബദിയടുക്ക വെച്ച് നൽകി കെജെയു സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സികെ നാസർ കാഞ്ഞങ്ങാട് ഉദ്ഘാടനം ചെയ്തു. കെജെയു ജില്ലാ കമ്മിറ്റി അംഗങ്ങളായ കാദർ കരിപ്പോടി ഹാറൂൺ ചിത്താരി തുടങ്ങിയവർ സംബന്ധിച്ചു
ആദ്യഘട്ടത്തിൽ കാസർകോട് കുമ്പള മേഖലയിലും രണ്ടാം ഘട്ടം രാജപുരം വെള്ളരിക്കുണ്ട് മേഖലയിലും മൂന്നാം ഘട്ടം ബദിയടുക്ക മേഘലയിലുമാണ് വിതരണം ചെയ്തത്. നാലാംഘട്ടം കാഞ്ഞങ്ങാട് മേഖലയിൽ നൽകും. കാസർഗോഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പബ്ലിക് കേരള ചാനൽ ആണ് കിറ്റുകൾ സ്പോൺസർ ചെയ്തത്.
0 Comments