കന്തൽ: അബുദാബി കെ എം സി സി മഞ്ചേശ്വരം മണ്ഡലം ഉപാധ്യക്ഷനും ജിസിസി കന്തൽ മണിയംപാറ മേഖല പ്രസിഡന്റുമായ അസീസിന്റെ പിതാവ് കന്തലിലെ മുഹമ്മദ് മാഹിൻ മരണപ്പെട്ടു. രണ്ട് ദിവസം മുമ്പുണ്ടായ സ്‌ട്രോക്കുമായി ബന്ധപ്പെട്ട് കാസർഗോഡ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ശനിയാഴ്ച രാത്രിയാണ് മരണപ്പെട്ടത്. ഇന്ന് രാവിലെ കന്തൽ ജുമാ മസ്ജിദ് കബർ സ്ഥാനിൽ മയ്യത്ത് കബറടക്കി.
നഫീസയാണ് ഭാര്യ. മക്കൾ ഖദീജ, അബ്ദുൽ അലി, അസീസ് പി.എം, സുഹറ, ആയിഷ, നിഷാന, ശംസീന , ഹന്നത്ത്, അബ്ദുൽ റഹിമാൻ. മരുമക്കൾ; മജീദ്, ഹനീഫ്, സിദ്ദീഖ്, മിസിരിയ, തസീറ, സിദ്ദീഖ്, ബഷീർ, മൊയ്തീൻ.