കുമ്പള ഷിറിയ സ്വദേശി കുവൈത്തിൽ കോവിഡ് ബാധിച്ചു മരിച്ചു

LATEST UPDATES

6/recent/ticker-posts

കുമ്പള ഷിറിയ സ്വദേശി കുവൈത്തിൽ കോവിഡ് ബാധിച്ചു മരിച്ചു



കുവൈത്തിൽ മലയാളി കോവിഡ്  ബാധിച്ചു മരിച്ചു . കാസർഗോഡ്  കുമ്പള സ്വദേശി മുഹമ്മദ് അബൂബക്കർ ഷിറിയ ( 57) ആണ് മരിച്ചത്. അല്പം മുൻപ് ഫർവാനിയ ആശുപത്രിയിൽ ആയിരുന്നു അന്ത്യം.   കുവൈത്ത് വിമാനത്താവളത്തിൽ റെന്റ്  എ കാർ  കമ്പനിയിൽ ആയിരുന്നു ജോലി. മെയ് 11 നാണു കോവിഡ്  ലക്ഷണങ്ങളോടെ  ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.  പരേതരായ അബ്ദുൽ ഗഫൂർ മമ്മിയുടെയും ഖദീജയുടെയും മകനാണ് . ഫാത്തിമത് സുഹ്റയാണ് ഭാര്യ. മക്കൾ: മുഹമ്മദ് അബ്‌നാസ്, മുഹമ്മദ് അബ്‌റാസ്, ഖദീജ. സഹോദരങ്ങൾ മഹമൂദ്( സൗദി അറേബ്യ) ആയിഷ , നഫീസ