ജില്ലയിൽ ഇറച്ചിക്കും കോഴിക്കും തോന്നും വില

ജില്ലയിൽ ഇറച്ചിക്കും കോഴിക്കും തോന്നും വില

കാസർകോട്: ജില്ലയിൽ പോത്തിറച്ചിക്കും  കോഴിയിറച്ചിക്കും വില തോന്നും പോലെയാണ് കൂട്ടുന്നത്. ഒരു കിലോ കോഴിക്ക് 160 രൂപയാണ് ഇന്നത്തെ വില. അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള കോഴികളുടെ വരവ് കുറഞ്ഞതാണ് കാരണമെന്നാണ് വ്യാപാരികള്‍ പറയുന്നത്. എന്നാൽ പോത്തിറച്ചിക്ക് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത വിലയാണ് ഈടാക്കുന്നത്. ഒരു കിലോ പോത്തിറച്ചി ചെറുവത്തൂർ , പടന്ന ഭാഗങ്ങളിൽ 300 - 320 രൂപയ്ക്കാണ് വില്പന നടത്തുന്നത്, എന്നാൽ കാഞ്ഞങ്ങാട് കാസർകോട് ഭാഗങ്ങളിൽ 360 രൂപ മുതൽ മുകളിലോട്ടാണ് ഇറച്ചിയുടെ വില. വിലയിൽ വ്യത്യാസം ഉണ്ടായിട്ടും വില ഏകോപിപ്പിക്കാൻ ജില്ലാ ഭരണകൂടം ഇടപെടാത്തത് പരക്കെ പ്രതിഷേധത്തിന്  ഇടയാക്കുന്നുണ്ട്.