അജാനൂർ: അതിഞ്ഞാൽ ശാഖ യൂത്ത് ലീഗ് കമ്മിറ്റിയുടെയും ഗ്രീൻസ്റ്റാർ അതിഞ്ഞാലിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കോവിഡ് ഭീതിപരതിയ ഗൾഫ് മേഖലകളിൽ കാരുണ്യത്തിന്റെ നീരുറവയായി പ്രവർത്തിച്ച കെഎംസിസി ഭടന്മാരായ അഷ്‌റഫ് ബച്ചൻ ദുബായ്, അബ്ദുൾറഹ്മാൻ പുല്ലൂർ അബൂദാബി, മജീദ് ഉമ്പായി മസ്‌ക്കത്ത് എന്നിവരെ സ്നേഹോപഹാരം നൽകി ആദരിക്കുന്നു.
സ്വന്തം ജീവൻപോലും മറന്നു സഹജീവികളുടെ വേദനകളിൽ പങ്കുചേരുകയും അവർക്കായി പ്രവർത്തിക്കാനും തയ്യാറായത് പ്രശംസനീയമാണ്. ജീവിതകാലയളവിൽ സേവനം മുഖമുദ്രയാക്കി ഏവർക്കും മാതൃകയായി പ്രവർത്തിച്ച മർഹും പി മുഹമ്മദ് കുഞ്ഞി മാഷുടെ നാമദേയത്തിലാണ് ഉപഹാരം നൽകുന്നത്.