തേഞ്ഞിപ്പലം: വ്യാജ ഫെയ്‌സ്ബുക്ക് പ്രൊഫൈല്‍ ഉണ്ടാക്കി സ്ത്രീകള്‍ക്ക് അശ്ലീല സന്ദേശങ്ങളയച്ചിരുന്ന യുവാവ് പിടിയില്‍. പെരുവള്ളൂര്‍ പറമ്പില്‍ പീടിക വടക്കീല്‍മാട് പുറായില്‍ ആഷിഫിനെയാണ് (25) തേഞ്ഞിപ്പലം പൊലീസ് അറസ്റ്റ് ചെയ്തത്.
സ്ത്രീകളുടെ പേരില്‍ ഉണ്ടാക്കിയ ഫെയ്‌സ്ബുക്ക് പ്രൊഫൈല്‍ ഉപയോഗിച്ച് പെണ്‍കുട്ടികളുമായി സൗഹൃദത്തിലാകുകയും മെസഞ്ചറിലൂടെ നിരന്തരം അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയക്കുകയുമാണ് ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. കാലിക്കറ്റ് സര്‍വ്വകലാശാലയിലെ ഗവേഷകയുടെ പരാതിയിലാണ് അറസ്റ്റ്.
ഇയാളെ കോടതിയില്‍ ഹാജരാക്കി. കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു.