ഗ്രീൻ സ്റ്റാർ ചിത്താരിയുടെ 'ക്വിസന്റൈൻ' മത്സര വിജയികളെ പ്രഖ്യാപിച്ചു

LATEST UPDATES

6/recent/ticker-posts

ഗ്രീൻ സ്റ്റാർ ചിത്താരിയുടെ 'ക്വിസന്റൈൻ' മത്സര വിജയികളെ പ്രഖ്യാപിച്ചു


കാഞ്ഞങ്ങാട്: ഗ്രീൻ സ്റ്റാർ ചിത്താരി ലോക്ക്ഡൗൺ  കാലത്ത് സംഘടിപ്പിച്ച 'ക്വിസന്റൈൻ' ഓൺലൈൻ  ക്വിസ്സ്  മത്സരത്തിൽ  ജുനൈദ് സി എച്ച് (119 പോയിന്റ്) ഒന്നാം സ്ഥാനവും ഇഷ്ഫാഖ് പി.കെ.സി (105 പോയിന്റ് ) രണ്ടാം സ്ഥാനവും ഷൗക്കത്തലി സി.പി (102 പോയിന്റ് ) മൂന്നാം സ്ഥാനവും  നേടി.
ഇരുപത്തിയൊന്ന് ദിവസം നീണ്ടു നിന്ന മത്സരത്തിനൊടുവിലാണ് വിജയികളെ തിരഞ്ഞെടുത്തത്.  ഒന്നാം സ്ഥാനം നേടിയ ജുനൈദ് സി.എച്ചിന് സമീൽ റൈറ്ററം ,രണ്ട് സ്ഥാനം നേടിയ ഇഷ്ഫാഖ് പി.കെ.സി ക്ക് ഡെയിലി ഫ്രഷ് ഹൈപ്പർ മാർക്കറ്റ് ഡയറക്ടർ ശഹനവസ് ബേക്കലും ,മൂന്ന് സ്ഥാനം നേടിയ ഷൗക്കത്തലി സി.പി ക്ക് ക്ലബ്ബ് മുൻ പ്രസിഡന്റ് ഉസാമത് എം.എസ്,നാലാം സ്ഥാനം നേടിയ അനസ്‌ മുഹമ്മദിൻ റോയൽ ഫ്ലൈ ട്രാവൽസ് എം.ഡി സാനിബ് ലണ്ടൻ, അഞ്ചാം സ്ഥാനം നേടിയ ബാസിറ സി.കെ ക്ക് മുസ്ലിം ലീഗ് വാർഡ് പ്രസിഡന്റ് അസീസ് സി.കെ എന്നിവർ സമ്മാനവും മെമെന്റോയും കൈമാറി. ഹനീഫ ചാപ്പയിൽ,നുഹ്മാൻ ചിത്താരി,ടോയോടോ ടൈൽസ്, കൂളിക്കാട് സിറാമിക്‌സ് എന്നിവരുടെ സഹകരണത്തോടെയാണ് മത്സരം സംഘടിപ്പിച്ചത്.  നൂറ്  കണക്കിന് മത്സരാർത്ഥികളുടെ സാന്നിധ്യം കൊണ്ട് അത്യന്തം വാശിയും ആവേഷവുമായിമാറിയിരുന്നു ക്വിസ്സ് മത്സരം. മത്സരത്തിൽ ഉടനീളം സഹകരിച്ച എല്ലാ ആളുകളെയും അഡ്മിൻ പാനൽ അംഗങ്ങളായ മുർഷിദ് ചാപ്പയിൽ, ഇർഷാദ് സി.കെ അഭിനന്ദിച്ചു. മികച്ച മത്സരാർത്ഥികൾക്ക് കൂളിക്കാട് സിറാമിക്‌സ് ഏർപ്പെടുത്തിയ ഉപഹാരവും, ദിവസേനയുള്ള വിജയികൾക്ക്  ടോയോടോ ടൈൽസ് ഏർപ്പെടുത്തിയ ഉപഹാരവും നൽകി.
പരിപാടിക്ക് സഹകരിച്ച പിന്തുണച്ച മുഴുവൻ ആളുകൾക്കും ഗ്രീൻ സ്റ്റാർ ക്ലബ്ബ് പ്രസിഡന്റ് ജംഷീദ്‌ കുന്നുമ്മൽ നന്ദി അറിയിച്ചു.


 ഗ്രീൻ സ്റ്റാർ ചിത്താരി ലോക്ക്ഡൗൺ  കാലത്ത് സംഘടിപ്പിച്ച 'ക്വിസന്റൈൻ' ഓൺലൈൻ  ക്വിസ്സ്  മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ജുനൈദ് സി.എച്ചിന് യൂത്ത് ലീഗ് ട്രഷറർ സമീൽ റൈറ്റർ സമ്മാനം നൽകുന്നു,