പള്ളിക്കര: കെ .എസ്.യു അറുപത്തിമൂന്നാം സ്ഥാപക ദിനത്തിന്റെ ഭാഗമായി കെ.എസ്.യു പള്ളിക്കര മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പള്ളിക്കര പി എച്ച് സിയിലെ ആരോഗ്യ പ്രവർത്തകരെ ആദരിച്ചു.
ഡോ :ബിനി മോഹൻ ആദരവ് ഏറ്റുവാങ്ങി. റാഷിദ് പള്ളിമാന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ യൂത്ത് കോൺഗ്രസ്സ് ജില്ലാ ജനറൽ സെക്രട്ടറി ഇസ്മായിൽ ചിത്താരി ഉദ്ഘാടനം നിർവ്വഹിച്ചു.
ശ്രീജിത്ത് ടി ജി , അഖിൽ ടി കെ , ആയിഷ എം എ , ഹന ടി.കെ , ഡോ: തുഷാര കെ , തങ്കമണി എൻ ജി , അബ്ദുള്ള കുന്നിൽ, ബാസിത്ത് ടി എം എന്നിവർ സംസാരിച്ചു. ജംഷാദ് സ്വാഗതവും ,എച്ച് ഐ ഹരിദാസന് കെ.വി നന്ദിയും പറഞ്ഞു.