ന്യൂദല്‍ഹി: ജൂണ്‍ എട്ടിന് ലോക്ക് ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കാനിരിക്കെ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍. ആരാധനാലയങ്ങളില്‍ ജൂണ്‍ എട്ട് മുതല്‍ പ്രവേശനം ഉണ്ടാകും.
എന്നാല്‍ 65 വയസ് കഴിഞ്ഞവരും കുട്ടികളും ആരാധനാലയങ്ങളില്‍ പോകരുത്. വിഗ്രഹങ്ങളില്‍ തൊടാന്‍ പാടില്ല. ദര്‍ശനത്തിന് മാത്രമാണ് അനുമതി. പ്രസാദവും തീര്‍ത്ഥവും നല്‍കരുത്.
പള്ളികളില്‍ ഗായകസംഘത്തെ അനുവദിക്കില്ല. പ്രാര്‍ത്ഥനയ്ക്ക് പൊതുപായ ഉപയോഗിക്കരുതെന്നും നിര്‍ദേശത്തില്‍ പറയുന്നു. ആരാധനയ്‌ക്കെത്തുന്നവര്‍ മാസ്‌ക് ധരിക്കണം.
ഭക്ഷണശാലകളില്‍ പകുതി സീറ്റില്‍ മാത്രം ആളുകളെ അനുവദിക്കും. സിനിമാ തിയേറ്ററുകള്‍ അടച്ചിടുന്നത് തുടരും. ഷോപ്പിംഗ് മാളുകളില്‍ കയറാനും ഇറങ്ങാനും പ്രത്യേകം വഴികള്‍ സജ്ജമാക്കണം. മാളുകളില്‍ കുട്ടികള്‍ക്കുള്ള കളിസ്ഥലം ഒഴിച്ചിടണമെന്നും കേന്ദ്രം പുറത്തിറക്കിയ നിര്‍ദേശത്തിലുണ്ട്.