കോവിഡ് പരിശോധനാ ഫലം തെറ്റായ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും: ഡി.എം.ഒ

LATEST UPDATES

6/recent/ticker-posts

കോവിഡ് പരിശോധനാ ഫലം തെറ്റായ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും: ഡി.എം.ഒ



കാസർകോട്: കോവിഡ് 19 രോഗനിര്‍ണയത്തിനുള്ള  സ്രവ പരിശോധന ഫലങ്ങളുമായി  ബന്ധപെട്ടു തെറ്റായ പ്രചാരണങ്ങള്‍ നവ മാധ്യമങ്ങള്‍ വഴിയും അല്ലാതെയും നടക്കുന്നതായി  ശ്രദ്ധയില്‍  പെട്ടിട്ടുണ്ടെന്നും ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ വി രാംദാസ് അറിയിച്ചു.

നിലവിലുള്ള മാര്‍ഗനിര്‍ദേശ പ്രകാരം രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവര്‍, രോഗികളുമായി നേരിട്ട്  സമ്പര്‍ക്കത്തില്‍  വരുന്നവര്‍, വിദേശങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന ഗര്‍ഭിണികള്‍ എന്നിവരുടെ സ്രവമാണ്  പ്രഥമ പരിഗണന നല്‍കി പരിശോധനക്കായി അയക്കുന്നത്. സമൂഹ വ്യാപന സാധ്യത കണ്ടെത്തുന്നതിന്റെ  ഭാഗമായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍  നിന്നും സെന്റിനല്‍ സര്‍വ്വേ സാമ്പിളുകളും ശേഖരിക്കുന്നുണ്ട്.

ഒരു ദിവസം  ശരാശരി  250 ലധികം സാമ്പിളുകള്‍  ആണ്  പരിശോധനക്ക് അയക്കുന്നത്. പെരിയ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ലാബില്‍  വെച്ചാണ്  നിലവില്‍ സ്രവ പരിശോധന  നടത്തുന്നത്. പരിശോധനാ ഫലം ലഭ്യമാക്കുന്നതിന് ചുരുങ്ങിയത് മൂന്നു ദിവസമെങ്കിലും എടുക്കുന്നുണ്ട്. ഇത്തരത്തില്‍ ലഭ്യമാകുന്ന ഫലം ലാബില്‍ നിന്നും സംസ്ഥാന കൊറോണ കണ്‍ട്രോള്‍ സെല്ലിലേക്ക് അയക്കുകയാണ് ചെയുന്നത്.
സംസ്ഥാനതല വിശകലനത്തിനു ശേഷം മാത്രമാണ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഔദ്യോഗികമായി ജില്ലയിലെ പരിശോധനാ ഫലം പ്രഖ്യാപിക്കുന്നത്. ജില്ലാകൊറോണ കണ്‍ട്രോള്‍ സെല്ലില്‍ നിന്നോ  ജില്ലയിലെ മറ്റു ആരോഗ്യസ്ഥാപനങ്ങളില്‍ നിന്നോ മാത്രമാണ്  ഇത്തരത്തിലുള്ള പരിശോധനാഫലം ലഭ്യമാകുക. ഇതല്ലാതെ സ്രവ പരിശോധന നടത്തിയ വ്യക്തികള്‍ക്ക് മാനസിക സംഘര്‍ഷം ഉണ്ടാക്കുന്ന തരത്തില്‍ വ്യാപകമായി പരിശോധനാഫലങ്ങളെ കുറിച്ച് പ്രചരണം നടത്തുന്നത് ഗുരുതരമായ തെറ്റാണ്.