സൗത്ത് ചിത്താരി ശാഖാ മുസ്‌ലിം യൂത്ത് ലീഗ് വൃക്ഷതൈ വിതരണം ചെയ്തു

സൗത്ത് ചിത്താരി ശാഖാ മുസ്‌ലിം യൂത്ത് ലീഗ് വൃക്ഷതൈ വിതരണം ചെയ്തു



കാഞ്ഞങ്ങാട് : പരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായി സൗത്ത് ചിത്താരി ശാഖാ മുസ്‌ലിം യൂത്ത് ലീഗ് വൃക്ഷ തൈകൾ വിതരണം ചെയ്തു.
ശാഖാ യൂത്ത് ലീഗ് പ്രസിഡന്റ് ബഷീർ ചിത്താരി മികച്ച കർഷകൻ ബടുവൻ കുഞ്ഞിക്ക് നൽകി ഉദ്ഘാടനം നിർവഹിച്ചു. ഇരുന്നുറോളം വൃക്ഷ  തൈകളാണ് ശാഖ കമ്മിറ്റി വിതരണം ചെയ്തത്.
വൺഫോർ അഹമ്മദ്, അബൂബക്കർ ഖാജാ, ജംഷിദ് കുന്നുമ്മൽ, ഇർഷാദ് സി.കെ, സമീൽ റൈറ്റർ, മുർഷിദ് ചിത്താരി, ഹാരിസ് സി.എം, ഉസാമ മുബാറക്ക്, അബ്ബാസ്, ഹനീഫ, ഹാരിസ്, റാഫി തുടങ്ങിയവർ  പങ്കെടുത്തു .