കാസർഗോഡ് : ഷാർജ ഐഎംസിസി സെക്രട്ടറിയും പ്രവാസി ബിസിനസുകാരനുമായ ഹനീഫ് തുരുത്തിയെ നവമാധ്യമങ്ങളിലൂടെ അവഹേളിക്കുന്ന രൂപത്തിൽ അപവാദ പ്രചരണം നടത്തിയതിന് പ്രാദേശിക ലീഗ് നേതാവും ഓൺലൈൻ മാധ്യമങ്ങളിലെ മുസ്‌ലിം ലീഗിന്റെ സൈബർ പോരാളിയുമായ മുല്ലക്കോയാ തങ്ങൾ മാണിക്കോത്തിനെതിരെ കാസർകോട് ടൗൺ പോലീസ് കേസ് രജിസ്റ്റർ ചെയ്‌തു.
ഇലക്ട്രോണിക് മാധ്യമങ്ങൾ വഴി അപവാദം പറഞ്ഞ് പരത്തിയതിന് കേരള പോലീസ് ആക്ട് 120 (ഓ), ഇരു കൂട്ടരും തമ്മിൽ കലാപമുണ്ടാക്കാനുള്ള ശ്രമം നടത്തിയതിന് ഐപിസി 153 എന്നീ വകുപ്പുകളുമാണ് മുല്ലക്കോയക്കെതിരെ ഷാർജ ഐഎംസിസി സെക്രട്ടറി ഹനീഫ് തുരുത്തിയുടെ പരാതിയിൽ കാസൻഗോഡ് ടൗൺ പോലീസ് ചുമത്തിയിട്ടുള്ളത്.