കാഞ്ഞങ്ങാട്: സാമ്പത്തിക വിഷമത മൂലം ഓൺലൈൻ വിദ്യാഭ്യാസത്തിന് പ്രയാസം നേരിടുന്ന 5 വിദ്യാർത്ഥികൾക്ക് മൻസൂർ ഹോസ്പിറ്റൽ വക ടെലിവിഷൻ വിതരണം ചെയ്തു.
കോവിഡ് 19 പശ്ചാത്തലത്തിൽ വിദ്യഭ്യാസം ഓൺലൈൻ വഴി ആക്കിയ സാഹചര്യത്തിൽ വീട്ടിൽ ടെലിവിഷൻ ഇല്ലാത്തതിനാൽ വിദ്യാഭാസത്തിനു അവസരം ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് പരമാവധി സഹായം ലഭ്യമാക്കേണ്ടത് ആവശ്യമാണെന്ന് മനസിലാക്കിയാണ് ടെലിവിഷൻ വിതരണം ചെയ്യാൻ മൻസൂർ ഹോസ്പിറ്റൽ തീരുമാനിച്ചതെന്ന് ചെയർമാൻ സി. കുഞ്ഞാമദ് പാലക്കി പറഞ്ഞു.
കോവിഡ് മുൻകരുതൽ പാലിച്ചു കൊണ്ട് മൻസൂർ സ്‌കൂൾ ഓഫ് നഴ്‌സിംഗ് ലൈബ്രറിയിൽ സംഘടിപ്പിച്ച ലളിതമായ ചടങ്ങിൽ വച്ചു അർഹരായ വിദ്യാർത്ഥികൾക്ക് ഹോസ്പിറ്റൽ ചെയർമാൻ ടെലിവിഷൻ വിതരണം ചെയ്തു.
എ. ഹമീദ് ഹാജി, അരവിന്ദൻ മാണിക്കോത്ത്, ബെല്ല സ്‌കൂൾ പ്രിൻസിപ്പാൾ ബാബു മാസ്റ്റർ, എം. ഇബ്രാഹിം, സി. കുഞ്ഞബ്ദുള്ള പാലക്കി, ദാവൂദ് ഹാജി, അഹമ്മദ് കിർമാണി, ഷുക്കൂർ പള്ളിക്കാടത്ത്, മൻസൂർ സ്‌കൂൾ ഓഫ് നഴ്സിംഗ് പ്രിൻസിപ്പാൾ ത്രേസ്യാമ്മ കുര്യൻ എന്നിവർ സംസാരിച്ചു. സാധ്യമാവുന്ന പരമാവധി ആളുകൾ ഇത്തരം പ്രവർത്തനങ്ങൾ മാതൃക ആക്കിയാൽ വിദ്യാർത്ഥി സമൂഹത്തിനു വലിയ സാഹായമായി തീരുമെന്ന് പരിപാടിയിൽ സംബന്ധിച്ചവർ അഭിപ്രായപെട്ടു.
അന്തരിച്ച പ്രമുഖ വ്യവസായിയും സാമൂഹ്യ സാംസ്‌കാരിക മേഖലകളിലെ നിറ സാന്നിദ്ധ്യവും വിവിധ മേഖലകളിൽ നേതാവുമായ മേട്രോ മുഹമ്മദ് ഹാജിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.
സി ഷംസുദ്ധീൻ പാലക്കി, ഖാലിദ് സി പാലക്കി, മൻസൂർ ഹോസ്പിറ്റൽ സ്റ്റാഫ് തുടങ്ങിയവർ സംബന്ധിച്ചു.