കാസർഗോഡ് : കഴിഞ്ഞ 31 ന് വീട്ടിൽ നിന്ന് സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തി തളങ്കരയിലെ രണ്ട് യുവാക്കളെ പോലീസ് അകാരണമായി മർദ്ദിക്കുകയും കള്ളക്കേസ് ചുമത്തുകയും ചെയ്ത സംഭവത്തിൽ യുവാക്കൾ നൽകിയ പരാതിയിൽ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് തളങ്കര മേഖലയിലെ മുസ്‌ലിം യൂത്ത് ലീഗ് പ്രവർത്തകർ കാസർകോട് പോലീസ് സ്റ്റേഷൻ മുന്നിൽ ധർണ്ണ നടത്തി. നിരപരാധികളെ ആക്രമിച്ച പോലീസുകാർക്കെതിരെ എഫ് ഐ ആർ രേഖപ്പെടുത്തി കേസ് എടുക്കണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു. ധർണ്ണ മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീർ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ പ്രസിഡന്റ് തളങ്കര ഹക്കീം അജ്മൽ അധ്യക്ഷത വഹിച്ചു. ഹാരിസ് ബെദിര, സഹീർ ആസിഫ്, നൗഫൽ തായൽ, ജലീൽ തുരുത്തി, റഹ്‌മാൻ തൊട്ടാൻ, മുസമ്മിൽ എസ് കെ ഫിർദൗസ് നഗർ, അനസ് കണ്ടത്തിൽ, സിദീഖ് ചക്കര, ഫൈസൽ പടിഞ്ഞാർ, അസ്‌ലം പള്ളിക്കാൽ, മുജീബ് തായലങ്ങാടി, ഹബീബ് തുരുത്തി, സഹദ് ബാങ്കോട്, ഇബ്രാഹിം ഖാസിയാറകം, ശിഹാബ് ഖാസിലൈൻ, ഹനീഫ് ദീനാർ, ഷഫീക് ഗസ്സാലി, സവാദ് കടവത്ത്, ഷാനിഫ് തായലങ്ങാടി, സുഹൈൽ പള്ളിക്കാൽ, നവാസ് ബ്ലൈസ് തുടങ്ങിയവർ പങ്കെടുത്തു. അഷ്ഫാഖ് അബൂബക്കർ തുരുത്തി സ്വാഗതവും ഫിറോസ് അടക്കത്ത്ബയൽ നന്ദിയും പറഞ്ഞു.