അനുഗ്രഹം തേടിയെത്തിയ ഗർഭിണിയെ പീഡിപ്പിച്ചു, അറസ്റ്റിലായ സന്യാസിയിൽ നിന്ന് ഗർഭനിരോധന ഉറകളും അശ്ലീല ദൃശ്യങ്ങളടങ്ങിയ ഹാർഡ് ഡിസ്കും പിടിച്ചെടുത്തു

LATEST UPDATES

6/recent/ticker-posts

അനുഗ്രഹം തേടിയെത്തിയ ഗർഭിണിയെ പീഡിപ്പിച്ചു, അറസ്റ്റിലായ സന്യാസിയിൽ നിന്ന് ഗർഭനിരോധന ഉറകളും അശ്ലീല ദൃശ്യങ്ങളടങ്ങിയ ഹാർഡ് ഡിസ്കും പിടിച്ചെടുത്തു


ജയ്പൂർ : അനുഗ്രഹം തേടിയെത്തിയ ഗർഭിണിയെ മാനഭംഗപ്പെടുത്തിയ കേസിൽ ജൈനസന്യാസിയെ പൊലീസ് അറസ്റ്റുചെയ്തു. ജോധ്പൂർ സ്വദേശിയായ ആചാര്യ സുകുമാൽ നന്ദിയെയാണ് പൊലീസ് അറസ്റ്റുചെയ്തത്. ഇയാളിൽ നിന്ന് ഗർഭനിരോധന ഉറകൾ, ലാപ്‌ടോപ്പുകൾ, പെൻഡ്രൈവുകൾ, മൊബൈൽ ഫോണുകൾ, ഹാർഡ് ഡിസ്‌ക് എന്നിവ പൊലീസ് പിടിച്ചെടുത്തു. ഭർത്താവിന്റെ സഹോദരിയോടൊപ്പം അനുഗ്രഹം വാങ്ങാനെത്തിയ തന്നെ ഒറ്റയ്ക്ക് കാണണമെന്നാവശ്യപ്പെട്ട് സന്ന്യാസി ബലാത്സംഗം ചെയ്‌തെന്നാണ് യുവതി വ്യാഴാഴ്ച നൽകിയ പരാതിയിൽ പറയുന്നത്. ബലാത്സംഗത്തിനിരയായ കാര്യം യുവതി വീട്ടുകാരെ അറിയിച്ചതിനെ തുടർന്ന് പൊലീസിൽ പരാതി നല്‍കി. പൊലീസ് എത്തിയപ്പോൾ സന്ന്യാസി മുറി ഉള്ളിൽ നിന്ന് പൂട്ടി അകത്തിരിക്കുകയായിരുന്നു.പൊലീസ് നടത്തിയ പരിശോധനയിൽ ഹിന്ദൗൻ ടൗണിലെ ആശ്രമത്തിൽ നിന്ന് രണ്ട് ലാപ്‌ടോപ്, 19 മൊബൈൽ ഫോൺ, 33 പെൻഡ്രൈവ്, നാല് ഹാർഡ് ഡിസ്‌ക്, നിരവധി കോണ്ടം പാക്കറ്റുകൾ എന്നിവയാണ് പൊലീസ് കണ്ടെടുത്തത്. ഹാർ‌് ഡിസ്കിൽ അശ്ലീല ദൃശ്യങ്ങളാണെന്നും പൊലീസ് അറിയിച്ചു.