ഞായറാഴ്‌ച, ജൂൺ 28, 2020

കാസർകോട്: കേരള പകര്‍ച്ചവ്യാധി നിയന്ത്രണ നിയമ പ്രകാരം കാസര്‍കോട്ടെ മൂന്ന് ഹോട്ടലുകള്‍ ഒരാഴ്ചത്തേക്ക് അടച്ചു പൂട്ടി അണുവിമുക്തമാക്കാന്‍ ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു ഉത്തരവിട്ടു. കണ്ണൂര്‍ വിമാനത്താവളത്തിലിറങ്ങി  മംഗലാപുരത്തേക്ക് പോകേണ്ട ഇതരസംസ്ഥാനക്കാര്‍ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി കാസര്‍കോട് താമസിച്ച പഴയ ബസ് സ്റ്റാന്റില്‍ ഹെഡ് പോസ്റ്റ് ഓഫീസിന് എതിര്‍വശത്തുള്ള ദേര സിറ്റി ഹോട്ടല്‍, എമിറേറ്റ്‌സ് ഹോട്ടല്‍, കാസര്‍കോട് പുതിയ ബസ് സ്റ്റാന്റില്‍ സെഞ്ച്വറി പാര്‍ക്ക് ഹോട്ടല്‍ എന്നിവയാണ് ഏഴു ദിവസത്തേക്ക് അടച്ചിടാന്‍ ഉത്തരവായത്.