അമ്പലത്തറയില്‍ കട കുത്തിത്തുറന്ന് കവര്‍ച്ച

LATEST UPDATES

6/recent/ticker-posts

അമ്പലത്തറയില്‍ കട കുത്തിത്തുറന്ന് കവര്‍ച്ച


കാഞ്ഞങ്ങാട്: അമ്പലത്തറയില്‍ കടകുത്തിത്തുറന്ന് കവര്‍ച്ച. മീങ്ങോത്തെ സുനില്‍കുമാറിന്റെ ഉടമസ്ഥതയിലുള്ള ക്യു മാര്‍ട്ട്  സുപ്പര്‍ മാര്‍ക്കറ്റിലാണ് കവര്‍ച്ച നടന്നത്.  വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം.   രാവിലെ കട തുറക്കാന്‍ വന്നപ്പോഴാണ് കവര്‍ച്ച  ശ്രദ്ധയില്‍പ്പെടുന്നത്. കടയുടെ പിന്‍ഭാഗത്തെ വാതില്‍ തകര്‍ത്താണ് അകത്ത് കയറിയതെന്ന് സംശയിക്കുന്നു. മേശവലിപ്പില്‍ സൂക്ഷിച്ചിരുന്ന നാണയ തുട്ടുകളടക്കം ഏഴായിരത്തോളം രൂപ കവര്‍ന്നു.  സി.സി.ടി.വി ക്യാമറകള്‍ തകര്‍ത്ത നിലയിലാണ്. ഡിസ്‌ക്കുകള്‍ നഷ്ടപ്പെട്ടിട്ടുണ്ട്