അജാനൂര്‍: ജന്മനാട്ടില്‍ തിരിച്ചെത്തുന്ന പ്രവാസികളെ സഹോദമാരായി കാണണമെന്നും, ക്വാറന്റീന്‍ അടക്കമുള്ള കാര്യങ്ങള്‍ പ്രാദേശിക മുസ്ലിം ലീഗ് കമ്മറ്റികള്‍ ഏറ്റെടുക്കണമെന്ന സംസ്ഥാന മുസ്ലിം ലീഗ് പ്രസി.ഹൈദരലി ഷിഹാബ് തങ്ങളുടെ ആഹ്വാനം ശിരസാ വഹിച്ച്അതിഞ്ഞാല്‍ മേഖല ലീഗ് കമ്മിറ്റി. പ്രവാസികള്‍ക്കായി ഇരുപതോളം റൂം സൗകര്യമാണ് അതിഞ്ഞാല്‍ മേഖലയില്‍ വാര്‍ഡ് മെമ്പര്‍ ഹമീദ് ചേരക്കാടത്തിന്റേയും,
ഗ്രീന്‍ സ്റ്റാര്‍ പ്രസി.ഖാലിദ് അറബിക്കാടത്തിന്റേയും നേതൃത്വത്തില്‍ തയ്യാറാക്കിയിട്ടുള്ളത്.