ചിത്താരി: പള്ളിക്കര അജാനൂർ പഞ്ചായത്തുകളെ ബന്ധിപ്പിച് ചേറ്റുകുണ്ട് -കേന്ദ്ര സർവ്വകലാ ശാല വഴി പോകുന്ന റോഡിൽ മുക്കൂട് കുന്നോത്ത് കടവിലുള്ള പാലം അപകടാവസ്ഥയിൽ. പാലത്തിൽ അങ്ങിങ്ങായി ഗർത്തങ്ങൾ രൂപപ്പെട്ട് ഏത് നിവിഷവും തകർന്ന് പുഴയിലേക്കമരാവുന്ന സ്ഥിതിയിലാണ്. കൈവരികൾ പാടെ തകർന്ന നിലയിലും. 80കളിൽ നാട്ടുകാർ പണം പിരിച്ചു നിർമ്മിച്ച ഈ പാലത്തിന് 88-95 കാലയളവിൽ ബി കെ അബ്ദുല്ല മാസ്റ്റർ കെ അബ്ദുൽഖാദർ എന്നിവരുടെ നേതൃത്വത്തിൽ നിലവിലുണ്ടായിരുന്ന പള്ളിക്കര-അജാനൂർ പഞ്ചായത്ത് ഭരണ സമിതികൾ ചില അറ്റകുറ്റപ്പണികൾ നടത്തിയിരുന്നു. കാലപ്പഴക്കം കൊണ്ട് പരിക്കുകൾ കൂടി വരുന്ന ഘട്ടങ്ങളിലെല്ലാം ജനങ്ങൾ ജനപ്രതിനിധികളെയും ഭരണകൂടങ്ങളെയും ജനപ്രതിനിധികളെയും ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. റോഡ് പി ഡബ്ള്യൂ ഡി ഏറ്റെടുത്താലേ രക്ഷയുള്ളൂ എന്ന കാഴ്ചപ്പാടിൽ ലീഗ് നടത്തിയ ഇടപെടലിന്റെ ഫലമായി എം കെ മുനീർ പൊതുമരാമത്ത് മന്ത്രിയായിരിക്കെ വകുപ്പ് ഏറ്റെടുത്തതായി ഉത്തരവിറങ്ങിയെങ്കിലും തൊട്ടുടനെ വന്ന എൽ ഡി എഫ് ഭരണകൂടം അത് റദ്ദ് ചെയ്ത് ജില്ലാ പഞ്ചായത്തിന് കൈമാറി. എന്നാൽ ആ കാലത്ത് നിലവിലുണ്ടായിരുന്ന ഭരണ സമിതികൾ പാലത്തെ തിരിഞ്ഞു നോക്കിയില്ല. തുടർന്നു കഴിഞ്ഞ യുഡിഫ് ഭരണകാലത്ത് നടത്തിയ സമ്മർദ്ദങ്ങളുടെ ഫലമായി ഈ ഗവൺമെന്റിന്റെ തുടക്കത്തിൽ റോഡ് പൊതുമരാമത്തേറ്റെടുത്ത ഉത്തരവിറങ്ങി. കഴിഞ്ഞ നാലു വർഷമായി സ്ഥലം എം എൽ എ കൂടിയായ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ മുമ്പാകെ നിരവധി തവണ നാട്ടുകാർ സമീപിച്ചപ്പോഴെല്ലാം ഫണ്ട് വെച്ചിട്ടുണ്ടെന്നും പുനർനിർമ്മാണം നടക്കുമെന്നുള്ള വാഗ്ദാനമാണ് ലഭിച്ചത്. ഈ മഴയിൽ കൂടുതൽ അപകടാവസ്ഥയിലായ ഈ പാലത്തിന് ഭരണപക്ഷത്തിന് നേതൃത്വം നൽകുന്ന സിപിഎം ന്റെ എതിർപ്പ് മൂലം ഫണ്ട് വകയിരുത്തിയിട്ടില്ലെന്ന വിവരമാണ് നാട്ടുകാർക്ക് ലഭിച്ചത്. സിപിഎം പ്രതിനിധീകരിക്കുന്ന വാർഡുകളിലേക്കുൾപ്പെടെ ആയിരങ്ങൾക്കത്തണിയേകുന്ന ഈ പാലം മുക്കൂട് പ്രദേശം മാത്രം ലീഗ് കേന്ദ്രമാണെന്ന കാരണത്താൽ മാത്രം ഫണ്ടനുവദിക്കാൻ സമ്മതിക്കാത്ത സിപിഎം നും ഇച്ഛാ ശക്തി കാണിക്കാത്ത മന്ത്രി കൂടിയായ സ്ഥലം എം എൽ എ ക്കുമെതിരെ മേഖലയിൽ അമർഷം പുകയുകയാണ്.ഈ സാഹചര്യത്തിലാണ് മുക്കൂട് ലീഗ് കമ്മിറ്റി മന്ത്രിയുടെ വാഗ്ദാന ലംഘനത്തിനെതിരെ പ്രക്ഷോഭമാരംഭിച്ചത്. മുക്കൂട് പാലം പരിസരത്ത് നടന്ന സമരം അജാനൂർ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബശീർ വെള്ളിക്കോത്ത് ഉദ്ഘാടനം ചെയ്തു.കെ കെ മുഹമ്മദ് കുഞ്ഞി അദ്ധ്യക്ഷനായി.റിയാസ് മുക്കൂട് സ്വാഗതവും കമാൽ മുക്കൂട് നന്ദിയും പറഞ്ഞു .