ജില്ലയിലെ കടകള്‍ രാവിലെ 5 മുതല്‍ രാത്രി 9 വരെ മാത്രം പ്രവൃത്തിക്കാവു; ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു

ജില്ലയിലെ കടകള്‍ രാവിലെ 5 മുതല്‍ രാത്രി 9 വരെ മാത്രം പ്രവൃത്തിക്കാവു; ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു

കാസർകോട്: കോവിഡ് രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലയിലെ ഹോട്ടലുകള്‍ ഉള്‍പ്പടെയുള്ള കടകളുടെ പ്രവൃത്തി സമയം രാവിലെ അഞ്ച് മുതല്‍ രാത്രി ഒമ്പത് വരെ ആക്കുന്നതിന് കളക്ടറേറ്റില്‍ നടന്ന ജനപ്രതിനിധികളുടെ കോവിഡ് പ്രതിരോധന അവലോകന യോഗത്തില്‍ തിരുമാനമായി.  രാത്രി 10 മുതല്‍ പുലര്‍ച്ചെ അഞ്ച് വരെ കര്‍ഫ്യു തുടരും.  ഈ സമയങ്ങളില്‍ ജനങ്ങളോ വാഹനങ്ങളോ നിരത്തിലിറങ്ങിയാല്‍ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു പറഞ്ഞു.