തിങ്കളാഴ്‌ച, ജൂലൈ 06, 2020

നീലേശ്വരം : നീലേശ്വരം ദേശീയപാതയില്‍ മരം കടപുഴകി വീണു ഗതാഗതം ഭാഗിഗമായി തടസപ്പെട്ടു. തിങ്കളാഴ്ച പത്തുമണിയോടെ ഉണ്ടായ ശക്തമായ മഴയിലും കാറ്റിലും നീലേശ്വരം മാര്‍ക്കറ്റ് ജംഗ്ഷന്‍ എന്‍കെബിഎം സ്‌ക്കൂളിന് സമീപം കൂറ്റന്‍ കാറ്റാടി മരം കടപുഴകി വീണത്. അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. പോലീസും ഡ്രൈവര്‍മാരുംഫയര്‍ഫോഴ്‌സും ചുമട്ട് തൊഴിലാളികളും ചേര്‍ന്ന് മരം നീക്കം ചെയ്തു