കാഞ്ഞങ്ങാട്: മാവുങ്കാല്‍ മില്‍മ ഡയറി യിലേക്ക് മാര്‍ച്ച് നടത്തിയ യുവമോര്‍ച്ച - ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മില്‍മയിലെ ജീവനക്കാരന്‍ മോശമായ രീതിയില്‍ ഫേസ്ബുക്ക് പോസ്റ്റിട്ടതില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ച് നടത്തിയത്. ശ്രീജിത്ത്, വൈശാഖ്, ശരത്ത്, പ്രദീപന്‍, രവീന്ദ്രന്‍ മാവുങ്കാല്‍ തുടങ്ങി 12 പേര്‍ക്കെതിരെയാണ് പോലീസ് സ്വമേധയാ കേസെടുത്തത്. അതിനിടെ പ്രധാനമന്ത്രിക്കെതിരെ മോശം പരാമര്‍ശം നടത്തിയ ജീവനക്കാരനെ ഒഴിവാക്കിയതായി മില്‍മ അധികൃതര്‍ പറഞ്ഞു