കാഞ്ഞങ്ങാട്: ലോക്ക് ഡൗണ്‍ സമയത്ത് ് കാഞ്ഞങ്ങാട് നഗരത്തില്‍ വെച്ച പൊലിസ് ബാരിക്കേഡ് മറ്റാത്തത് കാല്‍നടയാത്രകാര്‍ക്ക് ബുദ്ധിമുട്ടായിരിക്കുകയാണ്. കോട്ട ച്ചേരി ട്രാഫിക്ക് സര്‍ക്കിളിനരികില്‍ കെ.എസ്.ടി.പി റോഡിലാണ് ഇത്തരത്തില്‍ ബാരിക്കേഡ് പൊലിസ് മാറ്റാതെ വെച്ചിരിക്കുന്നത്. കാല്‍നടയാത്രകാര്‍ക്കടക്കം ഇത് വലിയ പ്രയാസമാണ് സൃഷ്ടിക്കുന്നത്. കുടാതെ പൊതുവെ ഗതാഗത തടസം ഏറെയുള്ള കോട്ട ച്ചേരി സര്‍ക്കിളില്‍ ഇത്തരത്തില്‍ ബാരിക്കേഡുകള്‍ മാറ്റാത്തത് ട്രാഫിക്ക് തടസവമുണ്ടാക്കുന്നുണ്ട്. ലോക്ക് ഡൗണ്‍ ഇളവുകള്‍ക്ക് ശേഷം വാഹനങ്ങള്‍ നഗരത്തി ലെക്ക് നിരുപാധികം എത്തുന്നുണ്ട്. അതിനിടയിലാണ് ഇത്തരത്തില്‍ ബാരിക്കേഡുകള്‍ മാറ്റാത്ത വെക്കുന്നത്. നാ ലോളം ബാരി ക്കേഡുകളാണ് ഇത്തരത്തില്‍ കാഞ്ഞങ്ങാട് നഗരത്തി ലെ ഏറ്റവും ഗതാഗത തടസമുള്ളിടത്തുള്ളത്. മൂന്ന് ബാരി ക്കേഡുകള്‍ കൂട്ടമായി അതിന് തൊട്ടപ്പുറത്ത് മ റ്റൊരു ബാരി ക്കേഡുമാണുള്ളത്.