സ്വര്‍ണക്കടത്ത് കേസ് എന്‍ഐഎയ്ക്ക്: ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കി

LATEST UPDATES

6/recent/ticker-posts

സ്വര്‍ണക്കടത്ത് കേസ് എന്‍ഐഎയ്ക്ക്: ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കി


തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് എന്‍ഐഎ അന്വേഷിക്കും. അന്വേഷണത്തിന് ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കി.

ദേശീയ സുരക്ഷയെ ബാധിക്കുന്ന വിഷയമാണെന്ന് വിലയിരുത്തിയാണ് എന്‍ഐഎ അന്വേഷണത്തിന് കേന്ദ്രം അനുമതി നല്‍കിയത്. ദേശീയ അന്വേഷണ ഏജന്‍സികളുടെ പരിശോധനയ്ക്ക് ശേഷമാണ് ഇക്കാര്യത്തില്‍ തീരുമാനമുണ്ടായത്.

സ്വര്‍ണക്കടത്ത് കേസില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തുന്നതിന് അടിയന്തര ഇടപെടലുണ്ടാകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്കും ധനമന്ത്രി നിര്‍മ്മലാ സീതാരാമനും കത്തയച്ചിരുന്നു.