കോവിഡ്: അടച്ചിട്ട് കാഞ്ഞങ്ങാട് മല്‍സ്യമാര്‍ക്കറ്റ്

കോവിഡ്: അടച്ചിട്ട് കാഞ്ഞങ്ങാട് മല്‍സ്യമാര്‍ക്കറ്റ്


കാഞ്ഞങ്ങാട്: കാസര്‍കോട് ജില്ലയില്‍ കോവിഡ് പഴവര്‍ഗങ്ങള്‍ വില്‍ക്കുന്ന കടകളില്‍ നിന്നും പടര്‍ന്ന പശ്ചാതത്തലത്തില്‍ ജില്ലയിലെ പ്രധാന മല്‍സ്യ മാര്‍ക്കറ്റുകളും പച്ചക്കറി മാർക്കറ്റുകളും  അടച്ചിടാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടിരുന്നു. ഒരാഴ്ച കാലത്തെക്കുള്ള ഈ അടച്ചിടല്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കാഞ്ഞങ്ങാട് മല്‍സ്യമാര്‍ക്കറ്റ് ഇന്ന് മുതല്‍ അടച്ചിട്ടു. റെയില്‍ വേ സ്റ്റേഷന്‍ റോഡില്‍ നിന്നും മാര്‍ക്കറ്റിലേക്ക് പോകുന്ന വഴി അടക്കം അടച്ചിട്ടിരിക്കുകയാണ്. പൂര്‍ണ്ണമായും ആളുകള്‍ ഒഴിഞ്ഞ നിലയിലാണ് കാഞ്ഞങ്ങാട് മല്‍സ്യമാര്‍ക്കറ്റ്. അടച്ചിട്ടത് അറിയാ തെ ചിലര്‍ മല്‍സ്യം വാങ്ങാനെത്തിയ കാഴ്ചയും ഇവി ടെ കാണമായിരുന്നു.