കാഞ്ഞങ്ങാട്: രാജ്യത്തെ ഏറ്റവും വലിയ അന്വേഷണ ഏജൻസിയായ എൻ.ഐ.ഏ അന്വേഷണം നേരിടുന്ന കേരള മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെച്ച് അന്വേഷണം നേരിടണമെന്ന് ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നിൽ ആവശ്യപ്പെട്ടു. അജാനൂർ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. മണ്ഡലം പ്രസിഡണ്ട് ഉമേശൻകാട്ടുകുളങ്ങര അദ്ധ്യക്ഷത വഹിച്ചു, ജില്ലാ ജനറൽ സെക്രട്ടറി ഇസ്മായിൽ ചിത്താരി, കോൺഗ്രസ്സ് ബ്ലോക്ക് സെക്രട്ടറി വി.വി.നിഷാന്ത്, ശ്രീനിവാസൻ മഡിയൻ, മുരളി കാട്ടുകുളങ്ങര, സുനേഷ്മാവുങ്കാൽ,ബാബു കാട്ടുകുളങ്ങര സതീഷൻ പുതിയകണ്ടം എന്നിവർ നേതൃത്വം നൽകി. സുനിഷ് പുതിയ കണ്ടം സ്വാഗതവും ജാബിർ ചിത്താരി നന്ദിയും പറഞ്ഞു