സി ബി എസ് ഇ പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷാ ഫലം; സഅദിയ ഇംഗ്ലീഷ് മീഡിയം സ്കൂളിന് നൂറു മേനി

സി ബി എസ് ഇ പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷാ ഫലം; സഅദിയ ഇംഗ്ലീഷ് മീഡിയം സ്കൂളിന് നൂറു മേനി



ദേളി : സി ബി എസ് ഇ 12 ക്ലാസ്സ്‌ പരീക്ഷയിൽ സഅദിയ ഇംഗ്ലീഷ് മീഡിയം സ്കൂളിന്  നൂറ്   ശതമാനം വിജയം. പരിക്ഷ എഴുതിയ എല്ലാ കുട്ടികളും മികച്ച വിജയം കരസ്ഥമാക്കി. വിജയിച്ച വിദ്യാർത്ഥികളെയും അധ്യാപകരെയും സഅദിയ പ്രസിഡന്റ്‌ സയ്യദ് കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോൾ, ജനറൽ സെക്രട്ടറി സയ്യദ് ഫസൽ കോയമ്മ തങ്ങൾ കുറ, സ്കൂൾ മാനേജർ എം എ അബ്ദുൽ വഹാബ്, പ്രിൻസിപ്പാൾ ഹനീഫ, പി ടി എ, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി തുടങ്ങിയവർ അഭിനന്ദിച്ചു.