കാഞ്ഞങ്ങാട്: ചിത്താരിയിലെ ക്ഷേത്രത്തിലെ പഞ്ച ലോഹ വിഗ്രഹം മോഷണം പോയി. ചിത്താരി നായിക്കരവളപ്പിലെ മല്ലികാര്‍ജുന ക്ഷേത്രത്തിലാണ് പഞ്ച ലോഹ വിഗ്രഹം മോഷണം പോയിരിക്കുന്നത്. നാല്‍പത് വര്‍ഷം മുമ്പ് പ്രതിഷ്ഠിച്ച വിഗ്രഹമാണ് മോഷണം പോയത്. പ്രതിഷ്ടിച്ച സമയത്ത് വിഗ്രഹ നിര്‍മാണത്തിനായി എഴുപതിനായിരം രൂപയാണ് വിലയുണ്ടായിരുന്നത്. എട്ട് കി ലോ തൂക്കം വിഗ്രഹത്തിനുണ്ട്. തിങ്കളാഴ്ച രാത്രിയാണ് മോഷണം പോയത്. ചൊവ്വാഴ്ച രാവിലെയാണ് വിഗ്രഹം മോഷണം പോയതായി ക്ഷേത്ര ഭാരവാഹികള്‍ പൊലിസില്‍ അറിയിക്കുകയായിരുന്നു. ക്ഷേത്രത്തിന്റെ പൂട്ടു പൊളിച്ച് ഉള്ളില്‍ കയറിയാണ് കള്ളന്‍ മോഷണം നടത്തിയിരിക്കുന്നത്. ഓഫിസി ലെ ഷെല്‍ഫില്‍ സൂക്ഷിച്ച അയ്യായിരം രൂപയും മോഷണം പോയി്ട്ടുണ്ട്. ഹോസ്ദുര്‍ഗ് പൊലിസ് കേ സെടുത്ത് അ ന്വേഷണം തുടങ്ങി. കാസര്‍ കോട് നിന്നും ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്്ദരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.