ക്വാറന്റൈന്‍ ലംഘനം: രണ്ട് പേര്‍ക്കെതിരെ കേസ്

ക്വാറന്റൈന്‍ ലംഘനം: രണ്ട് പേര്‍ക്കെതിരെ കേസ്


കാസര്‍കോട് : ക്വാറന്റൈന്‍ നിര്‍ദ്ദേശം ലംഘിച്ച രണ്ട് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. അനധികൃതമായി കച്ചവട ആവശ്യത്തിന് സുള്ള്യയില്‍ പോകുകയും തിരികെ നാട്ടിലെത്തിയപ്പോള്‍ ക്വാറന്റൈനില്‍ കഴിയാന്‍ നിര്‍ദ്ദേശിക്കപ്പെടുകയും ചെയ്ത മുഹമ്മദ് ഇല്ലാസ് (30) നിര്‍ദ്ദേശം ലംഘിച്ചതിനാല്‍ പകര്‍ച്ച വ്യാധി നിയന്ത്രണ നിയമപ്രകാരം ആദൂര്‍ പോലീസ് കേസെടുത്ത് സ്ഥാപന നിരീക്ഷണത്തിലേക്ക് മാറ്റി.
വിദേശത്ത് നിന്ന് നാട്ടിലെത്തിയ മടിക്കൈ സ്വദേശിയായ പ്രകാശന്‍(31) ക്വാറന്റൈന്‍ നിര്‍ദ്ദേശം ലംഘിച്ച് പുറത്തിറങ്ങി നടന്നത് ശ്രദ്ധയില്‍പ്പെട്ട നീലേശ്വരം പോലീസ് ഇദ്ദേഹത്തിനെതിരെ കേസെടുത്ത് സ്ഥാപന നിരീക്ഷണത്തിലേക്ക് മാറ്റി