രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനി ആത്മഹത്യക്ക് ശ്രമിച്ചു

രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനി ആത്മഹത്യക്ക് ശ്രമിച്ചു



രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനി ശ്രീഹരൻ ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചു. തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്. നളിനിയുടെ അഭിഭാഷകൻ പുകഴേന്തിയെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

നിലവിൽ വെല്ലൂർ വനിതാ ജയിലിൽ ശിക്ഷ അനുഭവിച്ചുവരികയാണ് നളിനി. ഇന്നലെ രാത്രി ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന മറ്റൊരു തടവുകാരിയുമായി നളിനി വഴക്കുണ്ടാക്കി. ഇക്കാര്യം തടവുകാരി ജയിലറെ അറിയിച്ചു. ഇതിന് പിന്നാലെയാണ് നളിനി ആത്മഹത്യക്ക് ശ്രമിച്ചത്.

രാജീവ് ഗാന്ധി വധക്കേസിൽ 29 വർഷമായി തടവ് അനുഭവിക്കുകയാണ് നളിനി. ഇത്രയും വർഷത്തിനിടെ ഇതാദ്യമായാണ് ഇത്തരത്തിൽ ഒരു പ്രവൃത്തിക്ക് മുതിർന്നതെന്ന് അഭിഭാഷകൻ പറഞ്ഞു. ഇതിനു മുമ്പ് ഇങ്ങനെ ഉണ്ടായിട്ടില്ല. എന്താണ് യഥാർഥ കാരണമെന്ന് അറിയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.