രവി വാണിയംപാറയ്ക്ക് കേരള ഫോക്‌ലോർ യുവപ്രതിഭ പുരസ്‌കാരം

രവി വാണിയംപാറയ്ക്ക് കേരള ഫോക്‌ലോർ യുവപ്രതിഭ പുരസ്‌കാരം


കാഞ്ഞങ്ങാട്:  കേരള ഫോക്‌ലോർ അക്കാദമിയുടെ 2017-2018 വർഷത്തെ യുവപ്രതിഭാ പുരസ്‌കാരം രവി വാണിയംപാറയ്ക്ക് ലഭിച്ചു.  കഴിഞ്ഞ 12 വർഷക്കാലമായി നാടൻപാട്ട് രംഗത്ത് പ്രവർത്തിച്ചു വരുന്നു.

നാടൻപാട്ട്, തനതുനൃത്തം, നാടകം എന്നിവയിൽ കേരളത്തെ പ്രതിനിധീകരിച്ചു നിരവധി തവണ ദേശീയ യുവോൽസത്തിൽ പങ്കെടുത്തിട്ടുണ്ട്. തനത്പാട്ടുകളെ കുറിച്ച് അന്വേഷണം നടത്തുന്നതോടൊപ്പം പുതുതലമുറയിലേക്ക് പകർന്നുനൽകുകയും ചെയ്യുന്നു. പരിശീലന രംഗത്ത് സ്കൂൾ കലോത്സവം യൂണിവേഴ്സിറ്റി കലോത്സവം കേരളോത്സവം കുടുംബശ്രീ കലാമേള തുടങ്ങിയവയിൽ സംസ്ഥാനതലങ്ങളിൽ നിരവധി തവണ സമ്മാനങ്ങൾ നേടികൊടുത്തിട്ടുണ്ട്.

ചങ്ങമ്പുഴ കലാകായിക വേദിയുടെ 'ഗ്രാമകം ' നാടൻകലാ സംഘത്തിന്റെ പ്രധാന കൂട്ടാളിയായി നാടൻപാട്ട് മേഖലയിൽ സജീവമാണ്. നാട്ടുകലാകാരകൂട്ടം നാടൻപാട്ട് സംഘടനയുടെ കാസര്‍കോട് ജില്ലാ എക്സിക്യൂട്ടീവ് അംഗമായും പ്രവർത്തിച്ചു വരുന്നു.