പടന്നക്കാട്: കോവിഡ്-19 ന്റെ പശ്ചാത്തലത്തിൽ സ്വാശ്രയ കോളേജുകളിൽ ഫീസ്,ഓൺലൈൻ ക്ലാസ്സ് അറ്റന്റൻസ് സംബന്ധിച്ച വിഷയത്തിൽ എം.എസ്.എഫ് കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി നിവേദനം നൽകി. എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി ആബിദ് ആറങ്ങാടി പടന്നക്കാട് സി കെ നായർ കോളേജ് പ്രിൻസിപ്പൽ കുഞ്ഞിക്കണ്ണൻ മാസ്റ്റർക്ക് നിവേദനം കൈമാറി. ഈ സാഹചര്യത്തിൽ വലിയ സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന സ്വാശ്രയ - പ്രൊഫഷണൽ കോളേജുകളിൽ പഠിക്കുന്ന വിദ്യാർഥികളുടെ ഈ വർഷത്തെ ഫീസും മറ്റ് അനുബന്ധ ഫീസുകളിലും ഇളവ് അനുവദിക്കേണ്ടത് അനിവാര്യമാണ്. അതേപോലെ പല സ്ഥാപനങ്ങളും ഓൺലൈൻ ക്ലാസ് അറ്റന്റൻസ് നിർബന്ധവും പറയുന്നു.നെറ്റ് വർക്ക് ഇഷ്യൂസും കുടുംബത്തിന്റെ സാമ്പത്തിക പ്രയാസവും എം. എസ്.എഫ് നേരത്തേ സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. ഈയൊരു സാഹചര്യത്തിൽ വിദ്യാർഥികളെ സംബന്ധിച്ചിടത്തോളം ഓൺലൈൻ ക്ലാസ്സുകളിലെ അറ്റന്റൻസ് പ്രയാസകരമാണ്.
ഓൺലൈൻ ക്ലാസുകൾക്ക് വിദ്യാർത്ഥികൾക്ക് ഈ ഭാരിച്ച ഫീസ് നൽകാൻ കഴിയാത്ത സാഹചര്യമാണുള്ളത്. മാത്രവുമല്ല, ക്ലാസ്സുകൾ പൂർണമായി നടക്കാത്ത സാഹചര്യത്തിലും ഫീസ് മുഴുവനായി അടക്കണമെന്നാണ് മാനേജ്മെന്റുകളുടെ വാദം. ഇതു വിദ്യാർഥികളെ പ്രയാസത്തിലാക്കിയിരിക്കുകയാണ്.
തുടങ്ങിയ വിഷയങ്ങൾ കത്തിൽ ഉൾപ്പെടുത്തി.ഈ വിഷയത്തിൽ ഗൗരവമായി ഇടപെട്ട് ആവശ്യമായ നടപടികൾ ചെയ്യണമെന്ന് കത്തിലൂടെ അറിയിച്ചു.വരും ദിവസങ്ങളിൽ മണ്ഡലത്തിലെ മറ്റു കോളേജുകളിൽ ഇത്തരം വിദ്യാർത്ഥികളുടെ പ്രശ്നങ്ങളിൽ ഇടപെടും.ജില്ലാ ഉപാധ്യക്ഷൻ റംഷീദ് തോയമ്മൽ,മണ്ഡലം പ്രസിഡന്റ് ജംഷീദ്‌ചിത്താരി, മുൻസിപ്പൽ പ്രസിഡന്റ് ഹാശിർ മുണ്ടത്തോട്, ശാഖ സെക്രട്ടറി ഖാദർ പടന്നക്കാട് എന്നിവർ സംബന്ധിച്ചു