കാഞ്ഞങ്ങാട്: കള്ളാര്‍ പഞ്ചായത്തിലെ പുടംകല്ലില്‍ മൂന്ന് ഓ ട്ടോ ഡ്രൈവര്‍മാര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. പുടംകല്ല്, ചുള്ളിക്കര ഭാഗങ്ങളില്‍ കടക മ്പോളങ്ങള്‍ പൊലിസ് അടപ്പിച്ചു. ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ വ്യാപാര സ്ഥാപനങ്ങള്‍ തുറക്കാനോ പാടില്ല എന്ന് രാജപുരം പൊലിസ് അറിയിച്ചു. കൊളിച്ചാലില്‍ ഒരു വ്യാപാരിക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. സമ്പര്‍ക്കത്തിലൂ ടെ കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ച തോ ടെ ഓ ട്ടോ ഡ്രൈവര്‍മാരും യാത്രക്കാരും വ്യാപാരികളും ക്വാറന്റീനില്‍ കഴി യേണ്ട അവസ്ഥയാണുള്ളത്.