സംസ്ഥാനത്ത് ഇന്ന് 1038 പേർക്ക് കൊവിഡ്

LATEST UPDATES

6/recent/ticker-posts

സംസ്ഥാനത്ത് ഇന്ന് 1038 പേർക്ക് കൊവിഡ്



ഇതാദ്യമായി സംസ്ഥാനത്ത് കൊവിഡ് ബാധിതർ 1000 കടന്നു. ഇന്ന് 1038 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 15032. ഇതിൽ 785 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇതിൽ 57 പേരുടെ ഉറവിടം വ്യക്തമല്ല. വിദേശത്ത് നിന്നെത്തിയ 87 പേരും മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയ 109 പേരും ഇന്നത്തെ കൊവിഡ് കണക്കിൽ പെടുന്നു. 272 പേരാണ് ഇന്ന് രോഗമുക്തരായത്.

പോസിറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക്:

തിരുവനന്തപുരം- 226, കൊല്ലം- 133, ആലപ്പുഴ- 120, കാസർഗോഡ്- 101, എറണാകുളം- 92, മലപ്പുറം- 61, തൃശൂർ- 56, കോട്ടയം- 51, പത്തനംതിട്ട- 49, ഇടുക്കി- 43, കണ്ണൂർ- 43, പാലക്കാട്- 34, കോഴിക്കോട്- 25, വയനാട്- 4.

നെഗറ്റീവായവർ ജില്ല തിരിച്ചുള്ള കണക്ക്:

തിരുവനന്തപുരം- 9, കൊല്ലം- 13, പത്തനംതിട്ട- 38, ആലപ്പുഴ- 19, കോട്ടയം- 12, ഇടുക്കി- 1, എറണാകുളം- 18, തൃശൂർ- 33, പാലക്കാട്- 15, മലപ്പുറം- 52, കോഴിക്കോട്-14, വയനാട്- 4, കാസർഗോഡ്- 43.

കഴിഞ്ഞ 24 മണിക്കൂറിനിടെ 20847 സാമ്പിളുകൾ പരിശോധിച്ചു. 1,59,777 പേർ നിരീക്ഷണത്തിലുണ്ട്. 9031 പേരാണ് ആശുപത്രിയിൽ ഉള്ളത്. ഇന്ന് 1164 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 8818 പേർ ഇപ്പോൾ ചികിത്സയിലുണ്ട്.

ഇതുവരെ 3,18644 സാമ്പിളുകൾ പരിശോധനക്ക് അയച്ചു. 8320 സാമ്പിളുകളുടെ ഫലം വരാനുണ്ട്. സെൻ്റിനൽ സർവൈലൻസിൻ്റെ ഭാഗമായി മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 1,30,951 സാമ്പിളുകൾ ശേഖരിച്ച് പരിശോധനക്കയച്ചു. അതിൽ 99,499 സാമ്പിളുകൾ നെഗറ്റീവാണ്.

ഇപ്പോൾ ചികിത്സയിലുള്ള 8056 പേരിൽ 53 പേർ ഐസിയുവിലും 9 പേർ വെൻ്റിലേറ്ററിലുമാണ്. സംസ്ഥാനത്ത് ഇതുവരെ 86959 പേരെ പ്രൈമറി കോണ്ടാക്ടുകളായും 37937 പേരെ സെക്കൻഡറി കോണ്ടാക്ടുകളായും കണ്ടെത്തി.