കാസര്‍ കോട്: എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയുടെ കുളിമുറി ദൃശ്യം മൊബൈലില്‍ പകര്‍ത്തിയതിന് അറസ്റ്റിലായ പോക്സോ കേസ് പ്രതി തെളിവെടുപ്പിന് ഹാര്‍ബറിലെത്തിച്ചപ്പോള്‍ കടലില്‍ ചാടി.മധൂര്‍ കാളിയങ്കാട് സ്വദേശി മഹേഷ്(28)ആണ് നെല്ലിക്കുന്ന് ഹാര്‍ബറില്‍ തെളി വെടുപ്പിനെത്തിച്ചപ്പോള്‍ പൊലിസിനെ തള്ളി മാറ്റി കടലില്‍ ചാടിയത്. പിന്നാലെ ഓടിയ പൊലിസു ദ്യേഗസ്ഥന്‍ പ്രമോദും വെള്ളത്തില്‍ ചാടിയെങ്കിലും യുവാവി നെ രക്ഷിക്കാനായില്ല. തുടര്‍ന്ന് എസ്.ഐ വിപിന്‍, വനിത എസ്.ഐ രൂപ എന്നിവര്‍ ചേര്‍ന്ന് മല്‍സ്യ ത്തൊഴിലാളികളും ചേര്‍ന്ന് പ്ര മോദി നെ കരയ് ക്കെത്തിക്കുകയായിരുന്നു.
സംഭവം അറിഞ്ഞ് എസ്.പി ജയ്‌സണ്‍ ഏബ്രഹാം, ഡി.വൈ.എസ്.പി ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സ്ഥല ത്തെത്തി തിരച്ചിലിന് നേതൃത്വം നല്‍കുന്നു.